സ്വന്തം ലേഖകന്‍: വാട്‌സാപ്പില്‍ വ്യാജ വീഡിയോ വീഡിയോ, നടി ആശാ ശരത് പോലീസില്‍ പരാതി നല്‍കി. തന്റെ പേരില്‍ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോക്കെതിരെയാണ് ആശ ശരത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ ഒരു പ്രചരണം നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നെന്നും തനിക്കുണ്ടായ അനുഭവം ഒരു സ്ത്രീക്കും ഉണ്ടാകരുത് എന്നു കരുതിയാണ് പരാതി നല്‍കിയതെന്നും ആശ ശരത് അറിയിച്ചു.
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മലയാളികള്‍ക്ക് ആശ ശരത് സുപരിചിതയാകുന്നത്. ഫ്രൈഡേ, സക്കറിയായുടെ ഗര്‍ഭിണികള്‍ വര്‍ഷം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ആശ ശരത്തിന്റെ ശ്രദ്ധേയമായ വേഷം ദൃശ്യത്തിലേതാണ്.
ദൃശ്യത്തിന്റെ കന്നഡ, തമിഴ് പതിപ്പുകളിലും ആശശരത്തിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. കമല്‍ഹാസന്റെ തൂങ്കവാനമാണ് വരാനിരിക്കുന്ന പ്രധാന ചിത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല