1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2015

ആഷ്‌സ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 169 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. രണ്ടാം ഇന്നിംഗ്‌സില്‍ 412 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഓസ്‌ട്രേലിയക്ക് 242 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡും മോയിന്‍ അലിയുമാണ് ഇംഗ്ലീഷ് നിരയില്‍ കരുത്തരായത്. വാലറ്റത്ത് 77 റണ്‍സടിച്ച മിച്ചല്‍ ജോണ്‍സന്റെ ചെറുത്തുനില്‍പ്പില്ലായിരുന്നെങ്കില്‍ ഓസ്‌ട്രേലിയക്ക് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നേനെ.

ജോണ്‍സണ് പുറമെ വാര്‍ണര്‍(52) സ്മിത്ത് (33) എന്നിവര്‍ മാത്രമെ രണ്ടാം ഇന്നിംഗ്‌സില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളു. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ചുറിയും രണ്ടു വിക്കറ്റും നേടിയ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് മാന്‍ ഓഫ് ദ് മാച്ച്. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഓസീസിന് തുടക്കത്തിലേ ക്രിസ് റോജേഴ്‌സിനെ നഷ്ടമായശേഷം് വാര്‍ണറും സ്മിത്തും ചേര്‍ന്ന് ചെറുത്തുനില്‍പ്പ് നടത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബ്രോഡിന്റെ പന്തുകള്‍ ആ പ്രതീക്ഷകളെ ബൗള്‍ഡാക്കി.

പരമ്പരയിലെ രണ്ടാം ടെസ്റ്റ് 16ന് ലോര്‍ഡ്‌സില്‍ തുടങ്ങും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.