ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഏഴാമത് വാര്‍ഷിക സമ്മേളനം മേയ് ആറ് വൈകിട്ട് നാല് മണിയ്ക്ക് ആഷ്ഫോര്‍ഡ് ഗോടിംഗ്ടണ്‍ ഹാളില്‍ നടക്കും. സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ മാത്യൂസ് അധ്യക്ഷത വഹിക്കും. ജോയിന്റ് സെക്രട്ടറി ഓമന വര്‍ഗീസ് സ്വാഗതം ആശംസിക്കും. ജനറല്‍ സെക്രട്ടറി സജികുമാര്‍ ജി റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്നു റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച നടക്കും. അതിന് ശേഷം അടുത്തവര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കും. വൈസ് പ്രസിഡന്റ് ഡോ.മിനി തോമസ് നന്ദി പറയും.
വാര്‍ഷിക പൊതുയോഗത്തിന് ശേഷം ടോംടന്‍ ട്രാവല്‍സും മെറ്റ് ലൈഫ് കണ്‍സള്‍ട്ടന്റ് ഷ്ജിയോ സെബാസ്റ്റിയനും സ്പോന്‍സര്‍ ചെയ്യുന്ന യു.കെ മലയാളിയ്ക്ക് സുപരിചിതമായ റെക്സ് ബാന്‍ഡ് യു.കെ വതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല