വൈറ്റ് ഹൗസിലെ താക്കോല്‍ സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ള നൂറു കണക്കിന് യുഎസ് സര്‍ക്കാര്‍ ജീവനക്കാരും യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും, ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയിലെ ആളുകള്‍ക്കും വിവാദ ഡേറ്റിംഗ് വെബ്‌സൈറ്റായ ആഷ്‌ലി മാഡിസണില്‍ അംഗത്വമുണ്ട്. ഹാക്കര്‍മാര്‍ ആഷ്‌ലി മാഡിസണ്‍ ഉപയോക്താക്കളുടെ ഡേറ്റാ ബേസ് പുറത്തു വിട്ടതിന് പിന്നാലെയാണ് പല പകല്‍ മാന്യന്‍മാരുടെയും കള്ളത്തരങ്ങള്‍ പുറംലോകം അറിഞ്ഞത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഇവര്‍ വൈറ്റ് ഹൗസിലെയും മറ്റും ഇന്റര്‍നെറ്റ് കണക്ഷനാണ് ആഷ്‌ലി മാഡിസണ്‍ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാനും പെയ്‌മെന്റ് നടത്താനും ഉപയോഗിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹാക്കര്‍മാര്‍ പുറത്തുവിട്ട അക്കൗണ്ട് വിവരങ്ങളില്‍നിന്ന് നൂറൂ കണക്കിന് ഫെഡറല്‍ വര്‍ക്കേഴ്‌സിനെ കണ്ടെത്താന്‍ എപിക്ക് സാധിച്ചിട്ടുണ്ട്. രണ്ട് യുഎസ് അറ്റോണികള്‍, പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീഫ് ഓഫീസിലുള്ള ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി അഡ്മിനിസ്‌ട്രേറ്റര്‍, ഇന്‍വസ്റ്റിഗേറ്റര്‍, ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ട്രയല്‍ അറ്റോണി, ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിലെ സര്‍ക്കാര്‍ ഹാക്കര്‍, ഡിഎച്ച്എസിലെ മറ്റൊരു ജീവനക്കാരന്‍ എന്നിവരെയാണ് എപി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
സര്‍ക്കാരിന്റെ ഇമെയില്‍ അക്കൗണ്ട് ഉപയോഗിച്ച് ആഷ്‌ലി മാഡിസണില്‍ പെയ്‌മെന്റ് നടത്തിയ വിരുതന്മാരും ഇവര്‍ക്കൊപ്പമുണ്ടെന്ന് എപി റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആളുകളുടെ പേരുകള്‍ ഒന്നും തന്നെ വാര്‍ത്താ ഏജന്‍സി പുറത്തു വിട്ടിട്ടില്ല. ഇവരൊന്നും തന്നെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോ എന്തെങ്കിലും കുറ്റകൃത്യം ചെയ്തവരോ അല്ലെന്ന് എപി അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല