1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2024

സ്വന്തം ലേഖകൻ: ആഷ്‌ലി കൊടുങ്കാറ്റ് അയര്‍ലന്‍ഡിലും സ്‌കോട്ട്‌ലണ്ടിലും കര തൊട്ടു. എഡിന്‍ബര്‍ഗ് കാസിലിം ക്രെയ്ഗ്മില്ലര്‍ കാസിലും ശക്തമായ കാറ്റുള്ളതിനാല്‍ അടച്ചിട്ടതായി ഹിസ്റ്റോറിക് എന്‍വിറോണ്മെന്റ് സ്‌കോട്ട്‌ലാന്‍ഡ് അറിയിച്ചു. ഒരു മുന്‍ കരുതല്‍ എന്ന നിലയില്‍ പ്രിന്‍സസ് സ്ട്രീറ്റ് ഗാര്‍ഡനും സിറ്റി കൗണ്‍സില്‍ അടച്ചിട്ടിരുന്നു.

ആഷ്‌ലി കൊടുങ്കാറ്റിന്റെ വരവിനെ തുടര്‍ന്നുള്ള മുന്‍കരുതലുകളാണ് ഇവയെല്ലാം. ആദ്യം ആഷ്‌ലി കൊടുങ്കാറ്റ് എത്തിയത് അയര്‍ലന്‍ഡില്‍ ആയിരുന്നു. നിവധി ഏര്‍ ലിംഗസ് വിമാനങ്ങള്‍ റദ്ദ് ചെയ്തു. എഡിന്‍ബര്‍ഗിലേക്കുള്ള വിമാനങ്ങളാണ് കൂടുതലും റദ്ദ് ചെയ്തിട്ടുള്ളതെങ്കിലും മറ്റു ചില ഇടങ്ങളിലേക്കുള്ള സര്‍വീസുകളും റദ്ദാക്കപ്പെട്ടിട്ടുണ്ട്.

സോള്‍ട്ട് കോസ്റ്റില്‍,, തിരമാലകള്‍ കടല്‍ഭിത്തിക്ക് മുകളിലേക്ക് ഉയരാന്‍ തുടങ്ങിയതോടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ചില ഭാഗങ്ങളിലെ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതായി സ്‌കോട്ട് റെയില്‍ അറിയിച്ചു. ആഷ്‌ലി കൊടുങ്കാറ്റിന്റെ പ്രഭാവം നിലനില്‍ക്കുന്നതിനാല്‍, യാത്രക്ക് മുന്‍പായി ട്രെയിനുകളുടെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് റെയില്‍വേ, യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.ശക്തിയേറിയ കാറ്റ് തിങ്കളാഴ്ച രാവിലെയും തുടരും എന്നാണ് മെറ്റ് ഓഫീസ് പറഞ്ഞിരിക്കുന്നത്.

അതുകൊണ്ടു തന്നെ പറന്നു വീണ കെട്ടിടാവശിഷ്ടങ്ങളും, കടപുഴകി വീണ മരങ്ങളുമൊക്കെ കാരണം ഈ ആഴ്ചയുടെ ആരംഭത്തില്‍ തന്നെ യാത്രകള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. നേരത്തെ ഞായറാഴ്ച അര്‍ദ്ധരാത്രി വരെ പ്രഖ്യാപിച്ചിരുന്ന യെല്ലോ വാര്‍ണിംഗിന്റെ പരിധിയില്‍ സ്‌കോട്ട്‌ലാന്‍ഡും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും മുഴുവനായും അതുപോലെ വെയ്ല്‍സിന്റെ പടിഞ്ഞാറന്‍ തീരദേശങ്ങളും ഉള്‍പ്പെടുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ തിങ്കളാഴ്ച രാവിലെ ഒന്‍പതു മണിവരെ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ യെല്ലോ അലര്‍ട്ടില്‍, പടിഞ്ഞാറന്‍ തീരപ്രദേശങ്ങളുടെ മിക്ക ഭാഗങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.

എന്നാല്‍, വടക്ക സ്‌കോട്ട്‌ലാന്‍ഡ്, മുതല്‍ ന്യൂകാസില്‍ കടന്ന് കിഴക്കന്‍ തീരത്തിന്റെ ചില ഭാഗങ്ങള്‍ വരെ ഈ പുതിയ മുന്നറിയിപ്പില്‍ ഉള്‍പ്പെടുന്നു. റോഡ്, റെയില്‍, വിമാന ഗതാഗത മാര്‍ഗ്ഗങ്ങളെ കൊടുങ്കാറ്റ് പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍, യാത്രാ തടസ്സം നേരിടാനോ, യാത്രകള്‍ വകാനോ സാധ്യത വളരെ കൂടുതലാണെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. അതുപോലെ കെട്ടിടങ്ങള്‍ക്ക് കേടുപറ്റാനും വൈദ്യുതി വിതരണം മുടങ്ങുന്നതിനും ചെറിയ സാധ്യതകളുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.