ബെന്നി അഗസ്റ്റിന്‍ (കാര്‍ഡിഫ്): കാര്‍ഡിഫിലെ സിറ്റി റോഡില്‍ താമസിക്കുന്ന അനില്‍ തൊണ്ടില്‍ ആന്‍സി ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്ത മകളായ അഷ്‌ന മരിയ ഇപ്പോഴത്തെ ജിസി എസ്സില്‍ 10 A + നേടി പഠനത്തിനുള്ള തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. കാര്‍ഡിഫിലെ കോര്‍പ്പസ് ക്രിസ്റ്റി കത്തോലിക്ക സ്‌കൂളില്‍ ആയിരുന്നു അഷ്‌നയുടെ ഹൈസ്‌കൂള്‍ ജീവിതം. ഈ വിജയത്തിന്റെ പൊന്‍തിളക്കത്തില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും, ബന്ധുക്കാരും എല്ലാം ഒരു ആഘോഷ തിമര്‍പ്പിലാണ്. അത്യപൂര്‍വ്വനേട്ടം കൊയ്ത ഈ വിദ്യാര്‍ത്ഥിനിയുടെ വിനയവും, ശാലീനതയും, അടക്കവും, ഒതുക്കവും ഒക്കെ കാര്‍ഡിഫിലെ മറ്റു കുട്ടികള്‍ക്ക് ഒരു മാര്‍ഗദര്‍ശിനിയാണ്.
അഷ്‌ന ഇനി A ലെവലില്‍ കെമിസ്ട്രി, ബൈയോളജി,ഫിസിക്‌സ്, മാത്!സ് എന്നിവ എടുത്തു ഭാവിയില്‍ ഉപരിപഠനം നടത്തുവാന്‍ ആഗ്രഹിക്കുന്നു. അഷ്‌ന പാദ്ധ്യേതര വിഷയങ്ങളിലും വളരെ താത്പര്യം കാണിക്കുന്നു. പദ്ധ്യേതര മേഖലകളും തന്റെ വ്യക്തിവികസനത്തിനു വളരെ സഹായകമാകുന്നു എന്ന് വിശ്വസിക്കുന്നു. സഹോദരന്‍, അബിന്‍, എട്ടാം തരത്തില്‍ പഠിക്കുന്നു. മാതാപിതാക്കള്‍ കാണക്കാരി സ്വദേശികളാണ്. റിയാദില്‍ ജോലി ചെയ്തിരുന്ന ഇവര്‍ കഴിഞ്ഞ 12 വര്‍ഷമായി യുകെയില്‍ സ്ഥിരതാമസമാക്കിയിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല