സ്വന്തം ലേഖകന്‍: എഴുത്തുകാര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് കവി അശോക് വാജ്‌പേയി സാഹിത്യ അക്കാദമി പുരസ്‌കാരം മടക്കി നല്‍കി. ഭരണകൂടത്തിന്റെ കുറ്റകരമായ മൗനത്തിനെതിരയുള്ള ലളിതകലാ അക്കാദമി മുന്‍ അധ്യക്ഷനും കവിയുമായ അശോക് വാജ്‌പേയി വ്യക്തമാക്കി.
നേരത്തെ എഴുത്തുകാരി നയന്‍താര സെഗാള്‍ പുരസ്‌കാരം തിരിച്ചു നല്‍കിയതിനു പുറകെയാണ് അശോക് വാജ്‌പേയിയും പുരസ്‌കാരം കടക്കിയത്. എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന വര്‍ഗീയ ഛിദ്രശക്തികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണിത്. എഴുത്തുകാര്‍ നിലപാട് വ്യക്തമാക്കേണ്ട സമയമായി അദ്ദേഹം പറഞ്ഞു.
മറ്റെല്ലാത്തിനെക്കുറിച്ചും വാചാലനാവുന്ന പ്രധാനമന്ത്രി എഴുത്തുകാരെയും നിരപരാധികളെയും കൊല്ലുമ്പോള്‍ മൗനം പാലിക്കുന്നു. അദ്ദേഹത്തിന്റെ സഭയിലെ മന്ത്രിമാരാകട്ടെ, വിവാദപ്രസ്താവനകളിറക്കുന്നു. മോദി എന്തുകൊണ്ട് ഇവരെ നിശ്ശബ്ദരാക്കുന്നില്ല. അദ്ദേഹം ചോദിച്ചു.
എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും കൊല്ലപ്പെട്ടപ്പോള്‍ നിശ്ശബ്ദത പാലിച്ച സാഹിത്യ അക്കാദമിയേയും അദ്ദേഹം വിമര്‍ശിച്ചു.
നേരത്തെ ഹിന്ദി എഴുത്തുകാരനായ ഉദയ് പ്രകാശും പുരസ്‌കാരം പ്രതിഷേധസൂചകമായി തിരിച്ചേല്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല