ബെന്നിവര്‍ക്കി പെരിയപുറം
ജി.സി.സി.എസ്.സി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ബര്‍മിംങ്ങാമിനടുത്ത് റെഡിച്ചില്‍ താമസിക്കുന്ന ആഷ്‌ലി രാജപ്പന്‍ പത്ത് വിഷയങ്ങളില്‍ ആറ് എ.പ്ലസും മൂന്നും എയും ഒരു ബിയുമായി തിളക്കമാര്‍ന്ന വിജയത്തിനുടമയായി. റെഡിച്ചില്‍ താമസിക്കുന്ന വയനാട് ബത്തേരി സ്വദേശികളായ പൂവത്തുംവീട്ടില്‍ രാജന്‍ വര്‍ഗീസിന്റെയും ആനി വര്‍ഗീസിന്റെയും രണ്ടാമത്തെ കുട്ടിയാണ് ആഷ്‌ലി. റെഡിച്ചിലെ സെന്റ് അഗസ്റ്റ്യന്‍സ് കത്തോലിക്ക് സ്‌ക്കൂളിലാണ് പഠിച്ചത്.
റിലീജിയസ് എഡ്യുക്കേഷന്‍, ജോഗ്രഫി, കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഐ.സി.സി എന്നിവയ്ക്ക് എ.പ്ലസും ബയോളജി, ഇംഗ്ലീഷ് എന്നിവയ്ക്ക് എ ഗ്രേഡും ഫ്രണ്ട് ഭാഷയ്ക്ക് ബി ഗ്രേഡുമാണ് ലഭിച്ചത്. അച്ഛന്‍ രാജന്‍ വര്‍ഗീസ് വയനാട് പുല്‍പ്പള്ളി വിജയ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ അദ്ധ്യാപകനായിരുന്നു. അമ്മ ആനി വര്‍ഗീസ് റെഡിച്ച് ആല്‍ഫാ കെയര്‍ഹോമിലെ ഡെപ്യൂട്ടി മാനേജരാണ്. ഏകസഹോദരന്‍ ആല്‍വിന്‍ ബര്‍മിങ്ങാം ബോണ്‍വില്ലാ കോളേജില്‍ ബിടെക്കിന് പഠിക്കുന്നു. പഠനത്തിനു പുറമേ മറ്റ് പാഠ്യേതര വിഷയങ്ങളിലും ആഷ്‌ലി കഴിവു തെളിയിച്ചിട്ടുണ്ട്. വിവിധ പ്രോഗ്രാമുകളില്‍ അവതാരികയായും ശോഭിച്ചിട്ടുണ്ട്. തുടര്‍ന്ന് മെഡിസിന് പഠിക്കണമെന്നാണ് ആഗ്രഹം. വൈദികരുടേയും കൂട്ടുകാരുടേയും വീട്ടുകാരുടേയും പ്രാര്‍ത്ഥനയും ദൈവാനുഗ്രഹവുമാണ് ഉന്നതവിജയത്തിന് കാരണമെന്ന് ആഷ്‌ലി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല