1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2012

ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ശ്രീലങ്കയ്ക്കെതിരേ 50 റണ്‍സിന്‍റെ ജയമാണ് ഇന്ത്യ നേടിയത്. ഇതോടെ പോയിന്‍റ് ടേബിളില്‍ നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനെ മറികടന്ന് ഒന്നാമതെത്താനും ഇന്ത്യയ്ക്കായി. ഓസ്ട്രേലിയയില്‍ അന്യമായിരുന്ന ടീം വര്‍ക്കായിരുന്നു ഇത്തവണ ഇന്ത്യന്‍ ജയത്തിന്‍റെ മുഖമുദ്ര. സ്കോര്‍: ഇന്ത്യ- 304/3, ശ്രീലങ്ക- 254/10.

സെഞ്ചുറികളോടെ സ്കോറിന് അടിത്തറയേകിയ ടോപ് ഓര്‍ഡറും അവസാന ഓവറില്‍ സ്കോറിന് ശരവേഗം നല്‍കിയ മധ്യനിരയും തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് കത്തിക്കയറിയ ബൗളര്‍മാരും ചുമതല ഭംഗിയായി നിര്‍വഹിച്ചു. സുരം ഗ ലക്മാലിന്‍റെ ഹൈ ഫുള്‍ടോസില്‍ ഓപ്പണര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ (6) തുടക്കത്തി ലേ നഷ്ടമായത് മാത്രം ഇന്ത്യയ്ക്കേറ്റ തിരിച്ചടി. സെ ഞ്ചുറിയും രണ്ട് ഗംഭീര ക്യാച്ചു കളും സ്വന്തമാ ക്കിയ വിരാട് കോഹ്ലി മാന്‍ ഒഫ് ദ മാച്ച്.

ബൗളര്‍മാരില്‍ 32 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഇര്‍ഫാന്‍ പഠാന്‍ തിളങ്ങി. ആര്‍. അശ്വിനും വിനയ് കുമാറും ശേഷിച്ച വിക്കറ്റുകള്‍ പങ്കിട്ടു. നേരത്തേ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയെ നിരാശനാക്കുകയായിരുന്നു സച്ചിന്‍റെ പുറത്താ കലി ന് ശേഷം ഒന്നിച്ച ഗൗതം ഗംഭീര്‍ (100) – വിരാട് കോഹ്ലി (108) കൂട്ടുകെട്ട്.

കൂറ്റനടികള്‍ക്ക് മുതിരാതെ കരുതലോടെ മുന്നേറിയ ഇരുവരും സ്കോര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 എന്ന നിലയില്‍ നിന്ന് 224 വരെയെത്തിച്ച ശേഷമാണ് പിരിഞ്ഞത്. സെഞ്ചുറി അടുക്കാറയതോടെ ഇരുവരും ഉള്‍വലിഞ്ഞത് ഇന്ത്യന്‍ റണ്‍റേറ്റ് താഴാന്‍ ഇടയാക്കി. സെഞ്ചുറിക്കു ശേഷം കൂറ്റനടിക്ക് മുതിര്‍ന്ന് വെറും രണ്ട് റണ്‍സിന്‍റെ ഇടവേളയില്‍ ഇരുവരുടെയും വിക്കറ്റുകള്‍ നഷ്ടമാകുകയും ചെയ്തു. 43ാം ഓവറി ല്‍ ഫര്‍വീസ് മഹറൂഫാണ് ഇരുവരെയും പവലിയനിലെത്തിച്ചത്.

എന്നാല്‍, നാലാമനായിറങ്ങിയ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും (26 പന്തില്‍ 46) സുരേഷ് റെയ്നയും (17 പന്തില്‍ 30) ഓവറില്‍ ശരാശരി പത്തിനു മേല്‍ സ്കോര്‍ ചെയ്തു. അവസാന പന്തില്‍ റെയ്ന നേടിയ സിക്സറിലൂടെ സ്കോര്‍ 300 കടക്കുകയും ചെയ്തു.

ലങ്കയുടെ ഫീല്‍ഡിങ് നിലവാരം പതിവിലും താഴ്ന്നതും കോഹ്ലി – ഗംഭീര്‍ കൂട്ടുകെട്ടിന്‍റെ മുന്നേറ്റത്തെ സഹായിച്ചു. 120 പന്തുകളാണ് കോഹ്ലി നേരിട്ടത്. ഗംഭീര്‍ 118 പന്തുകളും. ഇരുവരും ഏഴ് ഫോറുകള്‍ വീതം നേടി. 43 പന്ത് നീണ്ട റെയ്ന- ധോണി കൂട്ടുകെട്ട് അടിച്ചുകൂട്ടിയത് 78 റണ്‍സ്. 10 ഫോറുകളും രണ്ട് സിക്സുകളും ഇരുവരും ചേര്‍ന്നു നേടി. ലക്ഷ്യം തേടിയിറങ്ങിയ ലങ്കയ്ക്കായി മഹേല ജയവര്‍ധനെ (78) ടോപ് സ്കോററായപ്പോള്‍ കുമാര്‍ സംഗക്കാരയും (65) പൊരുതി.

സ്കോര്‍ബോര്‍ഡില്‍ 31 റണ്‍സ് നില്‍ക്കെ ഓപ്പണര്‍ തിലകരത്നെ ദില്‍ഷനെ (7) നഷ്ടമായിരുന്നു ലങ്കയ്ക്ക്. ഇര്‍ഫാന് വിക്കറ്റ്. എന്നാല്‍ പിന്നീടൊന്നിച്ച ജയവര്‍ധ നെയും സംഗക്കാര യും ചേര്‍ന്ന് റണ്‍റേറ്റ് താഴാതെ ലങ്കന്‍ സ്കോര്‍ മുന്നോട്ടു കൊണ്ടുപോ യി. വിക്കറ്റ് നഷ്ടപ്പെടാതെ ഇരുവരും മുന്നേറിയതോടെ ഇന്ത്യ പിന്‍സീറ്റില്‍. സ്കോര്‍ 200 വരെയെങ്കിലും എത്തിച്ച ശേഷം സ്കോര്‍ നിരക്ക് ഉയര്‍ ത്തു ക യായിരുന്നു ഈ ജോടിയു ടെ തന്ത്രം. എന്നാല്‍ ജയവര്‍ധ നെയും പുറത്താക്കി വീണ്ടും പഠാന്‍ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ ഏകി.

പിന്നീട് നിശ്ചിത ഇടവേളക ളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടം. 29 റണ്‍സോടെ ലഹിരു തിരിമാനെ ഒരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും താരത്തിന് തുണയേകാന്‍ മറ്റ് ബാറ്റ്സ്മാന്‍ മാര്‍ക്കാര്‍ക്കും കഴിയാതെ വന്നു. ഉപുല്‍ തരംഗയെയും പത്താമന്‍ സീക്കുഗെ പ്രസന്ന യെയും കൂടി ഇരകളാ ക്കി പഠാന്‍ നാല് വിക്കറ്റ് നേട്ടവും ഇന്ത്യയ്ക്ക് ജയവും സമ്മാനി ക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ് ത്തിയ അശ്വിന്‍ 39 റണ്‍ സും വിനയ് കുമാര്‍ 55 റണ്‍ സും വിട്ടുനല്‍കി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.