സ്വന്തം ലേഖകൻ: കുടിയേറ്റത്തൊഴിലാളികളുടെ അന്തസ്സ് കാക്കണമെന്നും അവർക്ക് ന്യായമായ വേതനമുറപ്പാക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ. ഏഷ്യ-പസഫിക് സന്ദർശനത്തിന്റെ ഭാഗമായുള്ള അവസാനവട്ടപര്യടനത്തിൽ സിങ്കപ്പൂരിലെ രാഷ്ട്രീയനേതാക്കളോട് വ്യാഴാഴ്ച സംസാരിക്കയായിരുന്നു അദ്ദേഹം.
കുടിയേറ്റത്തൊഴിലാളികൾ സമൂഹത്തിന് കാര്യമായ സംഭാവനചെയ്യുന്നുണ്ടെന്ന് പാപ്പ ഓർമ്മപ്പെടുത്തി. ലോകത്ത് 17 കോടിയോളം കുടിയേറ്റ തൊഴിലാളികളാണുള്ളത്. സിങ്കപ്പൂരിൽ പത്തുലക്ഷത്തിലേറെപ്പേരുണ്ട്. ഇതിൽ മൂന്നുലക്ഷത്തോളം പേർ കുറഞ്ഞവേതനത്തിനാണ് പണിയെടുക്കുന്നത്.
ഇവരിൽ അധികവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നും കത്തോലിക്കൻ ഭൂരിപക്ഷമുള്ള ഫിലിപ്പീൻസിൽനിന്നുമുള്ളവരാണ്. സിങ്കപ്പൂർ പര്യടനത്തോടെ മാർപാപ്പയുടെ 12 ദിന ഏഷ്യ-പസഫിക് സന്ദർശനം പൂർത്തിയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല