1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2024

സ്വന്തം ലേഖകൻ: ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ന് ഖത്തറിൽ കിക്കോഫ്. ഇന്ത്യയടക്കം 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. വൈകിട്ട് ഏഴിന് ഖത്തറും ലബനനും തമ്മില്‍ ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ലോകകപ്പ് ഫുട്ബോളിന്റെ കലാശപ്പോര് നടന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ ഒരിക്കല്‍ കൂടി ആരവങ്ങളുയരുകയാണ്. നിലവിലെ ചാമ്പ്യന്‍മാരെന്ന പെരുമ കൂടിയുള്ള ആതിഥേയരായ ഖത്തര്‍ മികച്ച തുടക്കമാണ് ലക്ഷ്യമിടുന്നത്.

ഗ്രൂപ്പ് എ-യിലെ താരതമ്യേന ദുര്‍ബലരാണ് ലബനന്‍. പുതിയ കോച്ച് മാര്‍ക്വസ് ലോപസിന് കീഴിലെത്തുന്ന ടീമിന് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് ക്യാപ്റ്റന്‍ ഹസന്‍ അല്‍ ഹൈദോസ് പറഞ്ഞു. വൈകിട്ട് അഞ്ച് മണി മുതല്‍ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും.ഉദ്ഘാടന ചടങ്ങിന്റെ സസ്പെന്‍സ് സംഘാടകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.രണ്ട് മണി മുതല്‍ തന്നെ ആരാധകര്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും.

ശനിയാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ശക്തരായ ആസ്ത്രേലിയയാണ് എതിരാളികള്‍. 9 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ടിക്കറ്റ് സ്വന്തമാക്കിയവരില്‍ ഇന്ത്യന്‍ ആരാധകര്‍ ഖത്തറിന് പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ട്. ലുസൈലും അല്‍ബെയ്ത്തും അടക്കം ഏഴ് ലോകകപ്പ് വേദികള്‍ ഉള്‍പ്പെടെ 9 സ്റ്റേഡിയങ്ങളിലായാണ് ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍ നടക്കുന്നത്.

​ഏഷ്യ​ൻ ക​പ്പി​ന് വെ​ള്ളി​യാ​ഴ്ച കി​ക്കോ​ഫ് വി​സി​ൽ മു​ഴ​ങ്ങാ​നി​രി​ക്കെ ടി​ക്ക​റ്റ് വി​ൽ​പ​ന​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വ്യാ​ജ പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ദേ​ശീ​യ സൈ​ബ​ർ സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി. വി​വി​ധ വ്യാ​ജ ടി​ക്ക​റ്റി​ങ് പ്ലാ​റ്റ് ഫോം ​സൈ​റ്റു​ക​ളു​ടെ വി​വ​ര​ങ്ങ​ളും എ​ൻ.​സി.​എ​സ്.​എ പ​ങ്കു​വെ​ച്ചു.

വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ളി​ൽ​നി​ന്ന് ഏ​ഷ്യ​ൻ ക​പ്പി​നു​ള്ള ടി​ക്ക​റ്റു​ക​ൾ വാ​ങ്ങു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഏ​ഷ്യ​ൻ ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​നു​ള്ള ആ​രാ​ധ​ക​രു​ടെ താ​ൽ​പ​ര്യം ചൂ​ഷ​ണം ചെ​യ്തു​കൊ​ണ്ടാ​ണ് ഇ​ത്ത​രം വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും ടൂ​ർ​ണ​മെ​ന്റി​ന്റെ ടി​ക്ക​റ്റു​ക​ൾ ഔ​ദ്യോ​ഗി​ക പ്ലാ​റ്റ്‌​ഫോ​മി​ൽ നി​ന്നോ ടി​ക്ക​റ്റ് റീ​സെ​യി​ൽ വെ​ബ്‌​സൈ​റ്റി​ൽ നി​ന്നോ അ​ല്ലാ​തെ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങ​രു​തെ​ന്നും സൈ​ബ​ർ സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി മു​ന്ന​റി​യി​പ്പു ന​ൽ​കി.

അ​ന​ധി​കൃ​ത വ​ഴി​യി​ൽ​നി​ന്നും വാ​ങ്ങി​യ ടി​ക്ക​റ്റു​ക​ൾ സാ​ധു​വ​ല്ലെ​ന്നും അ​വ ഏ​തു സ​മ​യ​വും റ​ദ്ദാ​ക്ക​പ്പെ​ടു​മെ​ന്നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി എ​ൻ.​സി.​എ​സ്.​എ അ​റി​യി​ച്ചു. എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് വെ​ബ്സൈ​റ്റ് വ​ഴി​യോ ടി​ക്ക​റ്റ് റീ​സെ​യി​ൽ വെ​ബ്സൈ​റ്റ് വ​ഴി​യോ ടി​ക്ക​റ്റു​ക​ൾ എ​ടു​ക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.