മലയാള ചാനല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഗെയിം ഷോയെന്ന പരസ്യവാചകവുമായി ആഘോഷമായി തുടങ്ങിയ കോടീശ്വരന്‍ റേറ്റിങില്‍ താഴോട്ടെന്ന് റിപ്പോര്‍ട്ടുകള്‍. പരിപാടിയുടെ അവതാരകനായ സുരേഷ് ഗോപിയുടെ പ്രകടനം തൃപ്തികരമല്ലാത്തതാണ് പരിപാടിയ്ക്ക് തിരിച്ചടിയാവുന്നതെന്നും അണിയറസംസാരമുണ്ട്.
സിനിമയിലേപ്പോലെ മസിലുവിടാതെ ഡയലോഗുകള്‍ കാച്ചിയുള്ള സുരേഷ് ഗോപിയുടെ അവതരണരീതി കുടുംബപ്രേക്ഷകരെ പരിപാടിയില്‍ നി്ന്ന് അകറ്റുന്നുവെന്നാണ് ആക്ഷേപം. നിങ്ങള്‍ക്കും കോടീശ്വരനാകാം എന്ന പേരില്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ പരിപാടി റേറ്റിങില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
പരിപാടി റേറ്റിംഗില്‍ ഏറെ പിന്നിലായ ഈ സന്ദര്‍ഭത്തില്‍ ഒരു വന്‍ താരത്തിന് ഒറ്റ ദിവസത്തെ ഷൂട്ടിന് ലക്ഷങ്ങള്‍ പ്രതിഫലം കൊടുക്കുന്നത് ചാനലിന് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നതായും അറിയുന്നു.
നേരത്തെ സിനിമാതാരങ്ങള്‍ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ചയാളാണ് സുരേഷ് ഗോപി. കോടികള്‍ പ്രതിഫലം വാങ്ങുന്ന സിനിമാതാരങ്ങള്‍ ടിവി ചാനലുകളിലെ പരിപാടികളില്‍ പങ്കെടുക്കുന്നത് കുറയ്ക്കണമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞിരുന്നത്. താരങ്ങള്‍ സിനിമയോട് തന്നെയാണ് കൂറ് കാണിക്കേണ്ടത്. ചാനലുകളില്‍ താരങ്ങളുടെ സാന്നിധ്യം കുറയുന്നതോടെ പ്രേക്ഷകര്‍ തിയറ്ററുകളല്‍ തിരിച്ചെത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടയിരുന്നു
ടിവി പരിപാടികളുമായി സഹകരിക്കുന്ന താരങ്ങളെ വിലക്കണമെന്ന ഫിലിം ചേബറിന്റെ നിര്‍ദേശത്തെ പിന്തുണച്ചാണ് സുരേഷ് ഗോപി അന്ന് രംഗത്തെത്തിയത്. പ്രസ്താവനയ്‌ക്കെതിരെ നടന്‍ ജഗദീഷ് വിമര്‍ശനവുമായി രംഗത്തെത്തിയതും വന്‍വിവാദമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല