ടോമിച്ചന്‍ കൊഴുവനാല്‍
സമാധാനത്തിന്റെ ശാന്തി ദൂതുമായി, മാനവ രാശിയുടെ മോചനത്തിനായി പിറന്നു വീണ ക്രിസ്തു ദേവന്റെ പിറന്നാള്‍ ദിനങ്ങള്‍ ധന്യമാക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് ടീം യു കെ യില്‍ എത്തുന്നു . ആദ്യമായി ബ്രിട്ടനില്‍ എത്തുന്ന ഏഷ്യാനെറ്റിന്റെ സാന്താ യാത്രക്ക് യുക്മയുടെ ആഭ്യമുഖ്യത്തില്‍ വോക്കിങ്ങില്‍ ഗംഭീര സ്വീകരണം നല്‍കും.ഏഷ്യാനെറ്റിന്റെ വിവിധ പരിപാടികളിലുടെ ജനമനസുകളില്‍ സുപരിചിതരായ വാര്‍ത്ത അവതാരകരും ,
മുതിര്‍ന്ന പത്ര പ്രവര്‍ത്തകരുമടങ്ങുന്ന ടീം വിയന്നയില്‍ നിന്നും ലണ്ടനിലെത്തും.
ഞായറാഴ്ച രാവിലെ ഹിത്രൂ എയര്‍പോര്‍ട്ടില്‍ എത്തുന്ന ഒന്‍പതംഗ സംഘത്തെ യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ , ഏഷ്യാനെറ്റ് യുറോപ് ഡയറക്ടര്‍ ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. ഉച്ച കഴിഞ്ഞു രണ്ടു മണിക്ക് യുക്മയുടെ ആഭ്യ മുഖ്യത്തില്‍ വോക്കിങ്ങില്‍ നടക്കുന്ന സ്വീകരണത്തില്‍ വോക്കിങ്ങിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി മലയാളികള്‍ പങ്കെടുക്കും . ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ നേത്രുത്വത്തില്‍ കേരളത്തില്‍ നിന്ന് വന്നിരിക്കുന്ന സംഘം ഫിന്‍ലാന്‍ഡില്‍ നിന്നാണ് യാത്ര ആരംഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായാണ് കഴിഞ്ഞ വര്‍ഷം ഇങ്ങനെ ഒരു സാന്ത യാത്രക്ക് ഏഷ്യാനെറ്റ് തുടക്കമിട്ടത്.
കഴിഞ്ഞ വര്‍ഷം നടന്ന ഈ സാന്താ യാത്ര വിശുദ്ധ നഗരമായ റോമില്‍ നിന്ന് പോപ് ബനഡികറ്റ് ആശീര്‍വദിച്ച്, അനുഗ്രഹിച്ച യാത്ര യുറോപ്പിലെ ഒട്ടു മിക്ക രാജ്യങ്ങളിലുടെയും കടന്നു പോയെങ്കിലും ബ്രിട്ടനില്‍ എത്തിയിരുന്നില്ല. യുറോപ്പ് പര്യടനങ്ങള്‍ക്ക് ശേഷം യാത്ര തുടര്‍ന്ന സംഘം ഇന്ത്യയിലെ ഒട്ടു മിക്ക നഗരങ്ങളും സന്ദര്‍ശിച്ച ശേഷം കേരളത്തിലെ എല്ലാ ജില്ലകളിലും പര്യടനം നടത്തിയിരുന്നു. ഈ വര്‍ഷവും ഫിന്‍ലാന്‍ഡ്, ഇറ്റലി ,റോം, സ്വിട്സര്‍ലാന്‍ഡ് തുടങ്ങിയ യുറോപ്പിയന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണു യു കെ യില്‍ എത്തുന്നത്.
തുടര്‍ന്ന് അയര്‍ലന്‍ഡ് ഉള്‍പടെയുള്ള മറ്റു രാജ്യങ്ങളിലും യാത്ര നടത്തിയ ശേഷമാണു ഇന്ത്യയിലേക്ക് തിരിക്കുന്നത്. സാന്തയാത്ര എത്തിയ സ്ഥലങ്ങളില്‍ എല്ലാം അഭൂത പൂര്‍വമായ ജനക്കൂട്ടമാണ് ഇവരെ സ്വീകരിക്കുന്നത്. ഓരോ സ്വീകരണ സ്ഥലങ്ങളിലും നടക്കുന്ന ആഘോഷങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലുടെയും മറ്റും ലൈവ് ആയി കാണിക്കുന്നുമുണ്ട്. വോക്കിങ്ങില്‍ ഏഷ്യാനെറ്റ് സാന്ത യാത്രക്ക് നല്‍കുന്ന സ്വീകരണത്തില്‍ എല്ലാ മലയാളികളും പങ്കെടുത്തു സഹകരിക്കണമെന്ന് യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, സെക്രട്ടറി എബ്രഹാം ലുക്കോസ് എന്നിവര്‍ അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല