1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2024

സ്വന്തം ലേഖകൻ: പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ആസിഫ് അലി സര്‍ദാരി പാകിസ്ഥാന്റെ 14ാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് സര്‍ദാരി പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. പിപിപി, പിഎംഎല്‍എന്‍ ന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായാണ് സര്‍ദാരി മത്സരിച്ചത്. 68 വയസാണ് സര്‍ദാരിക്ക്.

സുന്നി ഇതേഹാദ് കൗണ്‍സിലിന്റെ മഹ്മൂദ് ഖാന്‍ അക്സായി ആണ് സര്‍ദാരിക്ക് എതിരായി മത്സരിച്ചത്. ദേശീയ അസംബ്ലിയിലും സെനറ്റിലുമായി 255 വോട്ടുകളാണ് സര്‍ദാരി നേടിയത്. അതേസമയം 119 വോട്ടുകളാണ് മഹ്മൂദ് ഖാന്‍ നേടിയത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലി ഇലക്ടറല്‍ കോളജും നാല് പ്രവിശ്യാ അസംബ്ലിയും ചേര്‍ന്നാണ് സര്‍ദാരിയെ തിരഞ്ഞെടുത്തത്.

സിന്ധ് ബലൂചിസ്ഥാന്‍ അസംബ്ലിയില്‍ പോള്‍ ചെയ്യപ്പെട്ട വോട്ടുകളെല്ലാം സര്‍ദാരി നേടി. പഞ്ചാബ് അസംബ്ലിയിലും വ്യക്തമായ മേല്‍ക്കൈയ്യോടെ ആയിരുന്നു സര്‍ദാരിയുടെ വിജയം. 2008 മുതല്‍ 2013 വരെയാണ് നേരത്തേ ആസിഫ് അലി പാകിസ്ഥാന്റെ പ്രഡിഡന്റ് പദവി നിര്‍വഹിച്ചത്. പാകിസ്ഥാനില്‍ രണ്ടു തവണ ഒരാള്‍ പ്രസിഡന്റാവുന്നതും ഇതാദ്യമാണ്. പ്രസിഡന്റായി നാളെയാവും സര്‍ദാരി സത്യപ്രതിജ്ഞ ചെയ്യുക.

പുതിയ പാക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആസിഫ് അലി സര്‍ദാരിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉറച്ചബന്ധം ചരിത്രത്തിന്റെ തിരഞ്ഞെടുപ്പാണെന്നും സര്‍ദാരിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉയര്‍ന്ന തലത്തിലുള്ള വിനിമയങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. അവരവരുടെ പ്രധാന താത്പര്യങ്ങളും പരിഗണനകളും സംബന്ധിച്ച പ്രശ്‌നങ്ങളില്‍ പരസ്പരം പിന്തുണച്ചിട്ടുമുണ്ട്. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ നിര്‍മാണത്തില്‍ ഫലവത്തായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഉയര്‍ന്ന തലത്തിലുള്ള ഉഭയകക്ഷി ബന്ധവും നിലനിര്‍ത്താനായി, ഷി ജിന്‍പിങ് കൂട്ടിച്ചേര്‍ത്തു.

ചൈനയും പാകിസ്താനും നല്ല അയല്‍ക്കാരാണ്. നല്ല സുഹൃത്തുക്കളും പങ്കാളികളും സഹോദരരുമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉറച്ചബന്ധം ചരിത്രത്തിന്റെ തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ചൈനയും പാകിസ്താനും തമ്മിലുള്ള പരമ്പരാഗതമായ സൗഹൃദത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനായി സര്‍ദാരിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. വിവധ മേഖലകളില്‍ പ്രായോഗികമായി സഹകരിക്കും. കൂടുതല്‍ അടുത്ത ചൈന-പാകിസ്താന്‍ ബന്ധത്തിനായുള്ള ശ്രമം ത്വരിതപ്പെടുത്തുമെന്നും അതുവഴി രണ്ടുപേര്‍ക്കും പ്രയോജനമുണ്ടാകുമെന്നും ഷി ജിന്‍പിങ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.