നായകനായി മാത്രമേ അഭിനയിക്കൂ എന്ന് നിര്‍ബ്ബന്ധമില്ലെന്ന് ആസിഫ് അലി. അഭിനയസാധ്യതയുള്ള, കഥാഗതിയില്‍ പ്രാധാന്യമുള്ള ചെറിയ കഥാപാത്രമാവാനും തയ്യാറാണെന്ന് ആസിഫ് പറയുന്നു. പേരെടുത്ത നായകനാകണമെന്നുള്ള ആഗ്രഹത്തോടെയല്ല മറിച്ച് നല്ല നടനെന്ന് അറിയപ്പെടണമെന്ന ആഗ്രഹത്തോടെയാണ് അഭിനയരംഗത്തെത്തിയതെന്നാണ് ആസിഫ് പറയുന്നത്.
ടൈപ്പായിപ്പോകുന്ന തരം നായക വേഷങ്ങള്‍ ചെയ്യുന്നതിനെക്കാളും നടനെന്ന നിലയില്‍ ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന ക്യാരക്‌ടര്‍ വേഷങ്ങള്‍ ചെയ്യാനാനാണ് ആഗ്രഹിക്കുന്നത്. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും പരിചയക്കാരോട് ‘നോ’ പറയാനുള്ള ബുദ്ധിമുട്ടുകൊണ്ട് പല പരാജയങ്ങളും തനിക്കു പിണഞ്ഞിട്ടുണ്ടെന്നും, അടുത്തിടെ തീയേറ്ററുകളിലെത്തി വേണ്ടത്ര ശ്രദ്ധേയമാകാതെ പോയ ‘ബാച്ച്‌ലര്‍ പാര്‍ട്ടി’ അതിനൊരു ഉദാഹരണമാണെന്നും നടന്‍ പറയുന്നു. ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഭാവിയില്‍ താനേറെ കരുതലോടെയേ കരാറുകളിലൊപ്പിടൂ എന്നും ആസിഫ് വ്യക്‌തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല