അസിന്‍ എന്ന മലയാളി സുന്ദരി ബോളിവുഡില്‍ വമ്പന്‍ ഹിറ്റുകളുടെ കൂട്ടുകാരിയാണ്. നൂറുകോടി ക്ലബില്‍ ഇടം നേടിയ ഗജിനി, റെഡി എന്നീ സിനിമകളില്‍ അസിനായിരുന്നു നായിക. ഹിന്ദിയില്‍ ഒന്നാം നമ്പര്‍ താരമായി മാറാനുള്ള ശ്രമം അസിന്‍ തുടരുകയാണ്.
പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികയായി അസിനെ നിശ്ചയിച്ചിരുന്നു. നായകനായി അഭിഷേക് ബച്ചനെയും തീരുമാനിച്ചു. എന്നാല്‍ അസിന്‍റെ കാമുകനായി അഭിനയിക്കാന്‍ വയ്യ എന്ന് കാരണം പറഞ്ഞ് അഭിഷേക് ചിത്രത്തില്‍ നിന്നും ഒഴിവായി എന്നാണ് പുതിയ വാര്‍ത്ത. തുടര്‍ന്ന് അസിനും ചിത്രം വേണ്ടെന്നുവച്ചു.
ഇതിന് മറ്റൊരു കാരണമുണ്ട്. അഭിഷേക് ബച്ചനും അസിനും ഇപ്പോള്‍ ‘ബോല്‍ ബച്ചന്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ആ സിനിമയില്‍ അഭിഷേകിന്‍റെ സഹോദരിയായാണ് അസിന്‍ അഭിനയിക്കുന്നത്. സഹോദരിയായി അഭിനയിച്ച നടിയെ ഉടന്‍ തന്നെ അടുത്ത ചിത്രത്തില്‍ കാമുകിയാക്കുന്നതിനെക്കുറിച്ച് അഭിഷേകിന് വലിയ അഭിപ്രായമില്ലത്രെ. ഇതേ കാരണത്താലാണത്രെ അസിനും പ്രകാശ് ഝായുടെ സിനിമ ഉപേക്ഷിച്ചത്.
നക്സല്‍ പശ്ചാത്തലത്തിലുള്ള സിനിമയാണ് പ്രകാശ് ഝാ ഉടന്‍ ഒരുക്കുന്നത്. അഭിയും അസിനും ഒഴിഞ്ഞതോടെ ഇനി പുതിയ താരജോഡിയെ അന്വേഷിക്കുകയാണ് സംവിധായകന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല