തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിന്റെ ഉയരങ്ങളിലെത്തിയ മലയാളി പെണ്‍കൊടി അസിന് തോട്ടുങ്കല്‍ മിനി സ്ക്രീനിലേക്ക്. യുടിവി സ്റ്റാഴ്സിന്റെ സൂപ്പര്‍ സ്റ്റാര്‍ സാന്തയെന്ന ടോക് ഷോയിലാണ് അസിന് പ്രത്യക്ഷപ്പെടുന്നത്.
തമിഴില്‍ ഒട്ടേറെ ഹിറ്റുകള്‍ നേടിയതിന് ശേഷം ബോളിവുഡിലെത്തിയ അസിന്റെ അരങ്ങേറ്റ ചിത്രമായ ഗജിനി വമ്പന്‍ ഹിറ്റായി മാറിയിരുന്നു. പിന്നീട് വന്ന ലണ്ടന്‍ ഡ്രീംസ് പരാജയപ്പെട്ടെങ്കിലും സല്മാന്െ നായികയായി അഭിനയിച്ച റെഡ്ഡിയിലൂടെ ഭാഗ്യനായികയായി തുടരാന്‍ അസിന് സാധിച്ചു.
അക്ഷയ് കുമാറും ജോണ്‍ എബ്രഹാമും നായകന്മാരാവുന്ന ഹൗസ്ഫുള് 2, അഭിഷേക് ബച്ചന്റെ നായികയായിയെത്തുന്ന ബോല്‍ ബച്ചന് തുടങ്ങിയവയാണ് അസിന്റെ പുതിയ ബോളിവുഡ് ചിത്രങ്ങള്‍. എന്നാല്‍ ബോളിവുഡില്‍ താരസുന്ദരിയായി തിളങ്ങിയതിന് ശേഷം മിനി സ്ക്രീനില്‍ ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത് അസിന്റെ കരിയറിലെ വന്‍വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. കത്രീന കെയ്ഫ്, കരീന കപൂര്‍, പ്രിയങ്ക ചോപ്ര ഏറ്റവുമവസാനം വിദ്യ ബാലന് എന്നിവര്‍ക്കൊപ്പം മത്സരിച്ച് മുന്നേറാന്‍ കഴിയാഞ്ഞതാണ് അസിന് തിരിച്ചടിയായിരിക്കുന്നത്.
ബോളിവുഡിലെ നമ്പര്‍ വണ്‍ നായികമാരുടെ പട്ടികയില്‍ നിന്നാണ് അസിന് പുറത്തായിരിക്കുന്നത്. സമയം മോശമായ സാഹചര്യത്തിലാണ് മിനി സ്ക്രീനില്‍ ഭാഗ്യം പരീക്ഷിയ്ക്കാന്‍ അസിന് ഒരുങ്ങുന്നതെന്നും ശ്രുതിയുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല