സ്വന്തം ലേഖകന്‍: പ്രമുഖ ഇകൊമേര്‍സ് വെബ്‌സൈറ്റായ ആസ്‌ക് മീ അടച്ചുപൂട്ടല്‍ ഭീഷണിയില്‍, 4000 ത്തോളം ജീവനക്കാര്‍ വഴിയാധാരമാകും. കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോം ആയ ആസ്‌ക് മീയുടെ ഇകൊമേഴ്‌സ് പ്ലാറ്റ് ഫോം ഇപ്പോളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പുതിയ ഓര്‍ഡറുകളൊന്നും സ്വീകരിക്കുന്നില്ല.
കമ്പനി പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ 4000 ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടും. സീബിസ് റിപ്പോര്‍ട്ട് അനുസരിച്ച്, ഗുഡ്ഗാവ് ആസ്ഥാനമായുള്ള കമ്പനിയുടെ
കമ്പനിയിലെ പ്രമുഖ നിക്ഷേപകര്‍ പിന്‍വലിഞ്ഞതോടെയാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ആസ്‌ക് മീ പൂട്ടുന്നത്. മലേഷ്യന്‍ ശതകോടീശ്വരനായ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള ആസ്‌ട്രോ ഗ്രൂപ്പ് കഴിഞ്ഞ മാസമാണ് ആസ്‌ക് മീ ഗ്രൂപ്പില്‍ നിന്ന് പന്മാറിയത്.
ആസ്‌ക് മീയുടെ 97 % ഓഹരികളും കൈയാളിയിരുന്നത് ആസ്‌ട്രോ ഗ്രൂപ്പാണ്. പ്രതിസന്ധി രൂക്ഷമായതിനാല്‍ 650ലധികം ജീവനക്കാര്‍ ആസ്‌ക് മീയില്‍ രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ട്.
പരസ്യ സൈറ്റായി 2010ലാണ് ആസ്‌ക് മീ ഡോട്ട് കോം പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് 2012ല്‍ ആസ്‌ക് മീ ബസാര്‍ എന്ന പേരില്‍ ഷോപ്പിംഗ് പോര്‍ട്ടല്‍ ആരംഭിച്ചു. 2013 ല്‍ ഗെറ്റ് ഇറ്റിനെ ഏറ്റെടുത്ത ആസ്‌ക് മീയുമായി ഇന്ത്യയിലെ 70 നഗരങ്ങളിലായി 12,000 വ്യാപാരികള്‍ സഹകരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല