സ്വന്തം ലേഖകന്‍: അസമിലെ കോണ്‍ഗ്രസ് എംഎല്‍എ വാഹന മോഹനക്കേസില്‍ കുടുങ്ങി. അസമിലെ കാച്ചര്‍ ജില്ലയിലുള്ള ബോര്‍ഖോളയിലെ എംഎല്‍എ റൂമി നാഥാണ് വാഹന മോഷണക്കേസില്‍ അറസിറ്റ്‌ലായത്.
ഇന്ത്യയൊട്ടാകെ വ്യാപിച്ചു കിടക്കുന്ന വാഹന മോഷണ ശ്രംഗലയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇന്നു രാവിലെ എംഎല്‍എ ക്വാട്ടേഴ്‌സില്‍ നിന്നാണ് റൂമിയെ പോലീസ് പിടികൂടിയത്. അറസ്റ്റു ചെയ്തത്. നേരത്തെ റൂമി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുവാഹത്തി ഹൈക്കോടതി തള്ളിയിരുന്നു.
റൂമിയുടെ രണ്ടാം ഭര്‍ത്താവ് ജാക്കി സക്കീറിനെ വാഹന മോഷണക്കേസിലെ മുഖ്യപ്രതി അനില്‍ ചൗഹാനോടൊപ്പം അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് റൂമി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. റൂമി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
അതേ സമയം ഒളിച്ചോടാന്‍ ശ്രമിച്ചിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചതിന്റെ അര്‍ഥം താന്‍ നിരപരാധി ആണെന്നുമാണ് റൂമിയുടെ വാദം. തനിക്ക് അനില്‍ ചൗഹാനെ അറിയില്ലെന്നും, തന്റെ രാഷ്ടീയ ഭാവി തകര്‍ക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് അറസ്റ്റെന്നും റൂമി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല