സ്വന്തം ലേഖകന്‍: വിദ്യാര്‍ത്ഥിനിയോടൊപ്പം അടുത്ത് ഇടപഴകുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍, അസമില്‍ അധ്യാപകന്‍ അകത്തായി. അസമിലെ ഹെയിലകണ്ഡി ജില്ലയിലെ മോഡല്‍ ഹൈയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ഫൈസൂദിന്‍ ലാസ്‌കര്‍ ആണ് അറസ്റ്റിലായത്. ഫൈസൂദിന്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയോടൊപ്പം ആക്ഷേപകരമായ രീതിയില്‍ നിരവധി ഫോട്ടോകള്‍ എടുക്കുകയും അവ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
ഇത്തരത്തിലുള്ള ഫോട്ടോകള്‍ ആര് എടുത്തതെന്നാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചിത്ത്രില്‍ കാണുന്നത് സ്‌കൂള്‍ പശ്ചാത്തലമാണ്, സ്‌കൂളുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാണ് ഫോട്ടൊയെടുത്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് ആസ്സാം പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ദേബബ്രതാ സൈക സര്‍ക്കാരിനോട് അധ്യാപകനെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ സര്‍ക്കാരിന്റെ ഭരണത്തില്‍ അദ്ദേഹം രോഷം പ്രകടിപ്പിച്ചു.
ഒരു അധ്യാപകനില്‍ നിന്നും ഇങ്ങനെയൊരു പെരുമാറ്റ രീതി ഒരിക്കലും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതിനെതിരെ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ദിവസങ്ങളായി നടപടികള്‍ സ്വികരിക്കാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ദേബബ്രത പ്രതികരിച്ചു. കഴിഞ്ഞ ദിവസം ലാസ്‌കറുടെയും വിദ്യാര്‍ഥിനിയുടേയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല