ലൈംഗികപീഡനക്കേസില്‍ സ്വീഡനില്‍ വിചാരണയ്ക്കു വിട്ടുകൊടുക്കുന്നതിനെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാന് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്ജെയ്്ക്ക് ലണ്ടന്‍ ഹൈക്കോടതി അനുമതി നല്കി.
പൊതുതാത്പര്യമുള്ള പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേസാണിതെന്നു നിരീക്ഷിച്ചുകൊണ്ടാണ് അപ്പീലിന് കോടതി അനുമതി നല്‍കിയത്. ഹൈക്കോടതി ശരിയായ തീരുമാനം എടുത്തിരിക്കുകയാണെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അസാന്‍ജെ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.
അഫ്ഗാന്, ഇറാക്ക് യുദ്ധങ്ങള്‍ സംബന്ധി ച്ച രഹസ്യരേഖകള്‍ പ്രസിദ്ധീകരിച്ചതിലൂടെയാണ് വിക്കിലീക്സ് ശ്രദ്ധിക്കപ്പെട്ടത്. അമേരിക്കയ്ക്ക് ഏറെ അലോസരമുണ്ടാ ക്കുന്ന രഹസ്യവിവരങ്ങള്‍ രേഖകളിലുണ്ട്. ഇതിനു പുറമേ വിവിധ രാജ്യങ്ങളിലെ യുഎസ് എംബസികള്‍ വാഷിംഗ്ടണിലേക്ക് അയച്ച രഹസ്യകേബിളുകളും വിക്കിലീക്സ് ചോര്‍ത്തി പ്രസിദ്ധപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല