എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇക്കഴിഞ്ഞ വര്‍ഷം 24 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഇനിയും ആക്രമണങ്ങള്‍ വര്‍ദ്ധിച്ചാല്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ ക്രമാധീതമായ കുറവുണ്ടാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആക്രമിക്കപ്പെടുന്ന എന്‍ എച്ച് എസ് ജീവനക്കാരുടെ എണ്ണം വിസ്മയിപ്പിക്കുന്നതാണെന്ന് റോയല്‍ കോളജ് ഓഫ് നഴ്‌സിംഗിലെ ഡോ. പീറ്റര്‍ കാര്‍ട്ടര്‍ അറിയിച്ചു. ഇനിയും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതകളാണ് എല്ലാവരും ചൂണ്ടിക്കാട്ടുന്നത്.
2010-11 കാലഘട്ടത്തില്‍ ഇത്തരം അക്രമങ്ങളുടെ പേരില്‍ 1397 പേരെ കോടതി ശിക്ഷിച്ചു. മുന്‍ വര്‍ഷം ഇത് 1128 ആയിരുന്നു. ഈ രണ്ടുകാലഘട്ടത്തിലും ആക്രമിക്കപ്പെട്ടവരുടെ എണ്ണം 56718ല്‍ നിന്ന് 57830 ആയി. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ആക്രമിക്കപ്പെടുന്നത് മൂലം പ്രതിവര്‍ഷം എന്‍ എച്ച് എസിന് 6.9 കോടി പൗണ്ട് നഷ്ടം സംഭവിക്കുന്നു. ഹാജരില്ലായ്മ, രാജി, നഷ്ടപരിഹാരം അനുവദിക്കുക തുടങ്ങിയ ഇനത്തിലാണ് ഈ നഷ്ടം സംഭവിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല