ജനസംഖ്യ 700 കോടിയെത്തിയെന്ന് പ്രഖ്യാപിച്ച ഐക്യരാഷ്ട്ര സഭ പറയാത്ത ഒരു കാര്യമുണ്ട്. അതില്‍ കഷ്ടിച്ച് 300 മനുഷ്യരുടെ കൈയ്യിലാണ് ലോക സമ്പത്തിന്റെ പകുതിയില്‍ ഏറെയും. അവശേഷിച്ചതാണ് ബാക്കി 699.99 കോടി ജനങ്ങള്‍ പങ്കിടുന്നത്. ഇതാണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം. യൂറോപ്പിന്റെ ഗതിവിഗതികളെ മാറ്റി മറിയ്ക്കുന്ന സാമ്പത്തിക തകര്‍ച്ചയുടെ കാരണം ഇത് തന്നെയാണ്.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാകണമെങ്കില്‍ മാര്‍ക്കിസ്റ്റ് സിദ്ധാന്തം അല്ലാതെ മറ്റൊന്നില്ലെന്നും അടിയുറച്ചു വിശ്വസിക്കുന്ന അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് ഇന്ത്യയില്‍ നിന്നും കുടിയേറിയ ഇടതുപക്ഷ ചിന്താഗതിയുള്ളവരെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി നോര്‍വിച്ചില്‍ ബ്രാഞ്ച് രൂപീകരിച്ചു. എഐസി എക്സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി ആഗ്ലിയ കമ്യൂണിസ്റ്റ് സ്റ്റുഡന്‍റ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ബൈജു തിട്ടാല പങ്കെടുത്ത യോഗത്തില്‍ അജിത് നാരയാണനെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു.
പ്രസ്തുത യോഗത്തില്‍ അജിത് നാരായണന്‍, ബിനോയ് വെട്ടുകല്ലേല്‍, മാത്യു കുര്യന്‍, ജോസഫ് പി മാത്യു, സെബി തോമസ്, ബിന്‍സന്‍ ജോര്‍ജ്, സുബിന്‍ കുമാരന്‍, ജോണി കുട്ടി തോമസ് എന്നിവര്‍ പങ്കെടുത്തു. ബ്രാഞ്ച് സെക്രട്ടറി അജിത്ത് നാരായണന്‍: 07823559652
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല