സ്വന്തം ലേഖകൻ: അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാൻ 72 ശതമാനം സാധ്യതയെന്ന് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ. ഇത് തടയാന്‍ നമ്മള്‍ വേണ്ടത്ര തയാറല്ലെന്നും നാസ വിലയിരുത്തുന്നു. ഏപ്രിലില്‍ അഞ്ചാമത് ദ്വിവത്സര പ്ലാനെറ്ററി ഡിഫോന്‍സ് ഇന്‌ററജന്‍സി ടേബിള്‍ടോപ്പ് എക്‌സസൈസ് നാസ നടത്തിയിരുന്നു. ടേബിള്‍ടോപ്പ് അഭ്യാസത്തിനിടെയാണ് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരു ഛിന്നഗ്രഹത്തിന്‌റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
ജൂണ്‍ 20ന് മേരിലാന്‍ഡിലെ ജോണ്‍സ് ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്‌സ് ലബോറട്ടറി(എപിഎല്‍)യില്‍ നടന്ന അഭ്യാസത്തിന്‌റെ സംഗ്രഹം നാസ അനാവരണം ചെയ്തു.. റിപ്പോര്‍ട്ട് അനുസരിച്ച് ഈ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാൻ 72 ശതമാനമാണ് സാധ്യത. കൃത്യമായി പറഞ്ഞാല്‍ 2038 ജൂലൈ 12ന് അതായത് പതിനാലേകാല്‍ വര്‍ഷം ആകുമ്പോള്‍ ഈ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കും. മണിക്കൂറിൽ 16500 കിലോമീറ്റർ വേഗതയിലാണ് ഭൂമിയെ ലക്ഷ്യമിട്ടുള്ള ഛിന്നഗ്രഹത്തിന്റെ സഞ്ചാരം.
എന്നാല്‍ ഈ ഛിന്നഗ്രഹത്തിന്‌റെ വലുപ്പം, ഘടന, ദീര്‍ഘകാല പാത എന്നിവ കൃത്യമായി നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നാസ പറയുന്നു. നാസയുടെ ഇരട്ട ഛിന്നഗ്രഹ റിയാക്ഷന്‍ ടെസ്റ്റില്‍ (Double Asteroid Redirection Test- DART) നിന്നുള്ള വിവരങ്ങള്‍ ഉപയോഗിക്കുന്ന ആദ്യപരീക്ഷണം കൂടിയാണിത്. ഛിന്നഗ്രഹ ആഘാതങ്ങളില്‍നിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ ആദ്യത്തെ ബഹിരാകാശ പ്രദര്‍ശനമാണ് ഡാര്‍ട്ട്.
നാസയെ കൂടാതെ അമേരിക്കയിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും അന്താരാഷ്ട്ര സഹകാരികളില്‍ നിന്നുമുള്ള നൂറോളം പ്രതിനിധികള്‍ ടേബിള്‍ടോപ്പ് അഭ്യാസത്തിന്‌റെ ഭാഗമായിരുന്നു. ഭാവിയില്‍ കാര്യമായ ഛിന്നഗ്രഹ ഭീഷണികള്‍ ഇല്ലെങ്കിലും അപകടകരമായ ഒരു ഛിന്നഗ്രഹത്തോട് ഫലപ്രദമായി പ്രതികരിക്കാനുള്ള ഭൂമിയുടെ കഴിവ് വിലയിരുത്താനായിരുന്നു ഈ അഭ്യാസം. വ്യത്യസ്ത സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന അപകടം, പ്രതികരണങ്ങള്‍, അവസരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളും ഈ അഭ്യാസം നല്‍കിയതായി നാസ പറയുന്നു.
ഛിന്നഗ്രഹ ആഘാതം മനുഷ്യരാശിയുടെ ഒരു ദുരന്തമാണ്. ഇത് വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രവചിക്കാനും തടയാന്‍ നടപടിയെടുക്കാനുമുള്ള സാങ്കേതികവിദ്യയുണ്ടെന്നും നാസ അസ്ഥാനത്തെ പ്ലാനെറ്ററി ഡിഫന്‍സ് ഓഫിസര്‍ ലിന്‍ഡ്‌ലെ ജോണ്‍സണ്‍ പറഞ്ഞു. ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാത മാറ്റാന്‍ ഒരു ചലനാത്മകമായ ആഘാതത്തിന് കഴിയുമെന്ന് ഡാര്‍ട്ട് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് നാസ പറയുന്നു.
അപകടസാധ്യതയുള്ള ഛിന്നഗ്രഹത്തെ വിലയിരുത്താനും പ്രതികരിക്കാനും ഭൂമിക്ക് സമയമുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തില്‍ നാസ എന്‍ഇഒ സര്‍വേയര്‍ (ഭൂമിക്ക് സമീപമുള്ള ഒബ്ജക്ട് സര്‍വേയര്‍) വികസിപ്പിക്കുകയാണ്. എന്‍ഇഒ സര്‍വേയര്‍ ഇന്‍ഫ്രാറെഡ് ബഹിരാകാശ ദൂരദര്‍ശിനിയാണ്. ഭൂമിക്ക് ആഘാതമുണ്ടാക്കാന്‍ സാധ്യയുള്ള ഛിന്നഗ്രഹങ്ങളെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കണ്ടെത്താന്‍ ഇത് സഹായിക്കുന്നു. നാസയുടെ എന്‍ഇഒ സര്‍വേയര്‍ 2028 ജൂണില്‍ വിക്ഷേപിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല