സ്വന്തം ലേഖകന്‍: ടിവിയില്‍ ഇനി ഭാവി പ്രവചനം വേണ്ട! ടെലിവിഷന്‍ ചാനലുകളിലെ ജ്യോതിഷ പരിപാടികള്‍ നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന പരിപാടികള്‍ നിര്‍ത്തലാക്കാനാണ് അധികൃതരുടെ ആലോചന. ഇതുസംബന്ധിച്ച് പ്രത്യേകചട്ടം തയ്യാറാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബെംഗളൂരുവില്‍ പറഞ്ഞു.
വീട്ടമ്മമാരുടെയും പ്രായമുള്ളവരുടെയും പ്രധാന ഹോബി എന്നു വേണമെങ്കില്‍ പറയാം. രാവിലെ ടിവി തുറന്ന് ജ്യോതിഷ പരിപാടി കാണണം. അല്ലെങ്കില്‍ അന്നത്തെ ദിവസം പോയി കിട്ടും എന്ന അവസ്ഥയാണ്. എന്നാല്‍, ഇത്തരം പരിപാടികളിലൂടെ യുക്തിരഹിതമായ വസ്തുതകളാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതെന്ന് സിദ്ധരാമയ്യ പറയുന്നു.
അന്ധവിശ്വാസ നിരോധനബില്‍ അവതരിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നാലെയാണ് ടെലിവിഷന്‍ പരിപാടികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. പല ടെലിവിഷന്‍ പരിപാടികളും ആളുകളെ വഴിതെറ്റിക്കുകയാണ്. വര്‍ഷങ്ങളായി അനുഷ്ഠിക്കുന്ന ആചാരങ്ങള്‍ക്ക് പോലും ഇത്തരം പരിപാടികള്‍ കോട്ടം തട്ടിക്കുകയാണെന്നും അധികൃതര്‍ പറയുന്നു.
ജ്യോതിഷ പരിപാടിക്കെതിരെ ഒട്ടേറെ പരാതികള്‍ നിലവില്‍ വന്നു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. പ്രമുഖ ടെലിവിഷന്‍ ചാനലുകളില്‍ രാവിലെ ജ്യോതിഷ പരിപാടിയാണ് സംപ്രേഷണം ചെയ്യുന്നത്. ഇത്തരം പരിപാടികള്‍ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നും അധികൃതര്‍ വിലയിരുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല