1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2011

മാത്യൂ ജോസഫ്‌

കൈരളി ടി വി യിലെ ജീ എസ് പ്രദീപ്‌ അവതരിപ്പിച്ച അശ്വമേധം എന്ന പരിപാടി ഗ്ലൂസ്റ്റര്‍ഷയറിലെ ചെല്‍ട്ടന്‍ഹാമില്‍ അവതരിപിച്ച് മലയാളി യുവാവ് ശ്രദ്ധ നേടുന്നു.ചെല്‍ട്ടന്‍ഹാം ജെനറല്‍ ഹോസ്പ്പിറ്റലില്‍ സ്റ്റാഫ്‌ നഴ്സ് ആയി ജോലി ചെയുന്ന മാത്യൂസ്‌ ഇടിക്കുളയാണ് ഈ ജനപ്രിയ പരിപാടി അവതരിപ്പിക്കുന്നത്. ഒരു തമാശക്കയ്‌ ക്ക്‌ കൂട്ടുകാര്‍ക്കു ഇടയില്‍ തുടങ്ങിയ പരിപാടി പിന്നിട്മലയാളി പാര്‍ട്ടികളില്‍ കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി നടത്തുകയും വിജയിക്കുകയും അയിരുനു. ഡാന്‍സും പാട്ടും മാത്രം നിറഞ്ഞു നില്‍ക്കുന്ന മലയാളി കൂട്ടായ്മകളില്‍ മാത്യൂസിന്റെ പ്രകടനം വേറിട്ട അനുഭവമായി മാറുകയാണ്.

കുവൈറ്റില്‍ ജോലി ചെയ്യുമ്പോഴാണ് മാത്യസിന്റെ ഈ കഴിവ് കൂട്ടുകാര്‍ ആദ്യം തിരിച്ചറിയുന്നത്‌ . ഗ്ലൂസ്റ്ററിലെ പല പാര്‍ട്ടിക്കളിലും അശ്വമേധം അവതരിപ്പിച്ച മ്യാത്യൂസ് വിരലിലെണ്ണാവുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ പരാജയം രുചിച്ചിട്ടുള്ളൂ.ഈയിടെ നോര്‍താംപ്ടനില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ ഇതവതരിപ്പിച്ച മ്യാത്യൂസ് എല്ലാവരുടെയും കൈയടി നേടി.ഇംഗ്ലണ്ടിലെ തിരക്കേറിയ പ്രവാസി ജീവിതത്തിനിടയിലും വായനയിലും വിജ്ഞാനത്തിലും ശ്രദ്ധ കേന്ദ്രികരിക്കാന്‍ മ്യാത്യൂസിനു സാധിക്കുന്നത് ഒരു അത്ഭുതമായി കൂട്ടുകാര്‍ കരുതുന്നു. തിരുവല്ലക്കടുത്ത്‌ ഇരവിപേരൂരാന്ന് മ്യാത്യൂസിന്‍റെ ജന്മനാട്. ഭാര്യ ജീനിയും ചെല്‍ട്ടന്‍ഹാം ജെനറല്‍ ഹോസ്പ്പിറ്റലില്‍ സ്റ്റാഫ്‌ നഴ്സ് ജോലി ചെയ്യുന്നു.

മത്സരാര്‍ഥികള്‍ മനസില്‍ ഓര്‍ക്കുന്ന ലോകത്തിലെ പ്രമുഖനായ വ്യക്തികളെ ഇരുപത്തൊന്നു ചോദ്യങ്ങള്‍ക്കുള്ളില്‍ കണ്ടു പിടിക്കുക എന്ന റിവേഴ്സ് ക്വിസ്‌ പരിപാടിയാണ് അശ്വമേധം.സംഗീത നൃത്ത പരിപാടികള്‍ മാത്രം നടക്കുന്ന പാര്‍ട്ടികളില്‍ ഇതുപോല്ലുള്ള വിജ്ഞാനപ്രദമായ പ്രോഗ്രാം കൊച്ചുകുട്ടികളെ പോലും ആകര്‍ഷിക്കുകയും അവരും അവരുടെ കൊച്ചു മനസിലൂല്ല പ്രമുഖനെയും ഓര്‍ത്തു മത്സരിക്കാന്‍ ഉത്സാഹത്തോടെ ഓടിയെത്തുകയും ചെയ്യുന്നു.ഒരിക്കല്‍ ആവേശം കയറി ഒരേ സമയം രണ്ടു പേരെ ഒരുമിച്ചിരുത്തി മത്സരിക്കുകയും വിജയം വരിക്കുകയും ചെയ്തിരുന്നു.മഹാത്മാ ഗാന്ധി ,ബില്‍ ഗേറ്റ്സ്‌ ,അരുന്ധതി റോയ്‌ ,നിരുപമ റാവു,വൈക്കം മുഹമ്മദു ബഷീര്‍ , മൈക്കില്‍ ഷൂമാക്കര്‍ ,വീരപ്പന്‍ , v s അച്യുതാനന്ദന്‍ എന്നിങ്ങനെ പോകുന്നു മാത്യൂസ്‌ കണ്ടു പിടിച്ച പ്രമുഖരുടെ ലിസ്റ്റ്.

അങ്ങിനെ യു കെയിലെ വിവിധ ഭാഗങ്ങളിലെ മലയാളി കൂട്ടായ്മകളില്‍ വേറിട്ട കാഴ്ചയാവുകയാണ് മാത്യൂസ്‌ ഇടിക്കുളയുടെ അശ്വമേധം പരിപാടി.പരിപാടികളില്‍ ജഡ്ജിമാര്‍ ആയി സഹകരിക്കുന്ന റോബി മേക്കര, ഷാജീ കുര്യന്‍ , വിനോദ് മാണി,സണ്ണി ലൂക്കോസ് എന്നിവരുടെ നിര്‍ലോഭമായ പിന്തുണയും മാത്യൂസിനുണ്ട് .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.