സ്വന്തം ലേഖകൻ: റുവാണ്ടയിലേക്ക് നാടുകടത്താന്‍ ഇരിക്കുന്ന 60,000 അഭയാര്‍ത്ഥികള്‍ക്ക് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ബ്രിട്ടനില്‍ അഭയാര്‍ത്ഥിത്വം നല്‍കിയേക്കുമെന്ന് റെഫ്യൂജി കൗണ്‍സിലിന്റെ വിശകലന റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ മറ്റൊരു 27,000 പേര്‍ കൂടി ചാനല്‍ വഴി അനധികൃതമായി ബ്രിട്ടനിലെക്ക് എത്തിയേക്കുമെന്നും ചാരിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ നടപടികള്‍ പൂര്‍ത്തിയാക്കേണ്ട അഭയാര്‍ത്ഥിത്വ അപേക്ഷകളുടെ എണ്ണം വര്‍ദ്ധിക്കുമെന്നും കൗണ്‍സില്‍ പറയുന്നു.
ഋഷി സുനകിന്റെ റുവാണ്ടന്‍ പദ്ധതി എടുത്തു കളയാന്‍ സര്‍ കീര്‍ സ്റ്റാര്‍മാര്‍ പ്രതിജ്ഞാബന്ധമാണെന്ന് നേരത്തെ അറിയിച്ചിരുന്നു. അധികാരത്തിലെത്തിയാല്‍ ആദ്യ ദിവസം തന്നെ പദ്ധതി റദ്ധാക്കുമെന്നാണ് സ്റ്റാര്‍മര്‍ പറഞ്ഞിരിക്കുന്നത്. ഈ പദ്ധതി റദ്ധാക്കിയാല്‍, മദ്ധ്യ ആഫ്രിക്കന്‍ രാജ്യത്തേക്ക് നാടുകടത്താന്‍ ഉദ്ദേശിക്കുന്ന 90,000 അനധികൃത കുടിയേറ്റക്കാര്‍, സ്വമേധയാല്‍ അഭയാര്‍ത്ഥി സിസ്റ്റത്തിലേക്ക് മാറും.
സാധാരണ രീതിയില്‍ കണക്കാക്കിയാല്‍ ഇവരില്‍ 70 ശതമാനം പേര്‍ക്ക് അതായത്, 90,000 പേരില്‍ 60,000 പേര്‍ക്ക് അഭയം നല്‍കപ്പെടുകയും ചെയ്തേക്കാം എന്നാണ് കൗണ്‍സില്‍ പറയുന്നത്. അവരുടെ മാതൃ രാജ്യത്തെ ആശ്രയിച്ചായിരിക്കും ആര്‍ക്കൊക്കെ അഭയം ലഭിക്കും എന്ന് തീരുമാനിക്കുക. 80 ശതമാനത്തിലധികം അഭയാര്‍ത്ഥിത്വ അപേക്ഷകള്‍ പരിഗണിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരാണ് 90,000 പേരില്‍ മുക്കാല്‍ പങ്കും. സുഡാന്‍ (99 ശതമാനം അപേക്ഷകള്‍ സ്വീകരിക്കപ്പെട്ടു), എരിത്രിയ (99 ശതമാനം), സിറിയ (99 ശതമാനം), അഫ്ഗാനിസ്ഥാന്‍ (98 ശതമാനം), ഇറാന്‍ (83 ശതമാനം) എന്നിവയാണ് ആ രാജ്യങ്ങള്‍.
അഭയാര്‍ത്ഥി നിയമത്തിലെ സെക്ഷന്‍ 30 പ്രകാരം നാടുകടത്താനുള്ള ഉത്തരവ് പരിഗണിക്കാതെ തന്നെ അഭയാര്‍ത്ഥികള്‍ക്ക് പരിമിതമായ കാലത്തേക്ക് യു കെയില്‍ പൃവേശിക്കുന്നതിനോ താമസിക്കുന്നതിനോ ഉള്ള അനുമതി നല്‍കാന്‍ ഹോം സെക്രട്ടറിക്ക് അധികാരമുണ്ട്. അതുകൊണ്ടു തന്നെ ഋഷിയുടെ പദ്ധതി റദ്ധാക്കുന്നതിന് മുന്‍പ് തന്നെ ലേബര്‍ സര്‍ക്കാര്‍ 90,000 പേരെ അഭയാര്‍ത്ഥി സിസ്റ്റത്തിലേക്ക് മാറ്റിയാല്‍ അദ്ഭുതപ്പെടേണ്ടതില്ലെന്നും കൗണ്‍സില്‍ പറയുന്നു.
പുതിയ നിയമമോ, നിയമ ഭേദഗതിയോ ഇല്ലാതെ തന്നെ, സെക്ഷന്‍ 30 ഉപയോഗിച്ച് അഭയാര്‍ത്ഥിത്വ അപേക്ഷകളില്‍ നടപടികള്‍ സ്വീകരിക്കാന്‍ ആകുമോ എന്ന കാര്യം ലേബര്‍ പാര്‍ട്ടി കൂലങ്കൂഷമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല