1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2011

സാബു ചുണ്ടക്കാട്ടില്‍

പ്രഥമ അതിരമ്പുഴ സംഗമം നാളെ സാല്‍ഫോര്‍ഡില്‍ വച്ച് നടക്കും. പരിപാടിയുടെ വിജയത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. രാവിലെ 10 മുതല്‍ പരിപാടികള്‍ ആരംഭിക്കും. സംഗമത്തിനായി സെന്റ് ലൂക്ക് ചര്‍ച്ച് ഹാള്‍ ഒരുങ്ങിക്കഴിഞ്ഞു. നാട്ടില്‍നിന്നും എത്തിയിരിക്കുന്ന മാതാപിതാക്കന്മാര്‍ ചേര്‍ന്ന് പ്രഥമ സംഗമം ഉത്ഘാടനം ചെയ്യും. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും പ്രിസ്റ്റണ്‍ കിരണ്‍ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും പരിപാടിയുടെ ഭാഗമാകും.

പന്തല്‍ കേറ്ററിംഗ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഉച്ചഭക്ഷണം പരിപാടിയുടെ മറ്റൊരു സവിശേഷതയാണ്. ജന്മനാടിന്റെ ഓര്‍മ്മകള്‍ പുതുക്കി സുഹൃത്തുക്കളെയും അയല്‍ക്കാരെയും നേരില്‍ക്കാണുന്നതിനുള്ള അസുലഭ മുഹൂര്‍ത്തങ്ങളിലേക്ക് അതിരമ്പുഴയിലും പരിസരപ്രദേശങ്ങളിലുമുള്ളവരെ ഭാരവാഹികള്‍ സ്വാഗതം ചെയ്തു. അതിരമ്പുഴയില്‍ നിന്നും വിവാഹം കഴിച്ച് പോയവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് – ഉണ്ണി വെള്ളിനാങ്കല്‍ – 07429196639, ജോസ് മാത്യൂ മുഖച്ചിറ – 07983417360
സിജോ സെബാസ്റ്റിയന്‍ – 07886338434.

വേദിയുടെ വിലാസം : സെന്റ് ലൂക്ക് പാരിഷ് ഹാള്‍, ലിവര്‍പൂള്‍ സ്ട്രീറ്റ് ആന്‍ഡ് ഡര്‍ബി റോഡ്, സാല്‍ഫോര്‍ഡ്, M65YD

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.