ആതിഫ് അസ്ലം പാടി: നിരവധി പേര്‍ ബോധരഹിതരായി; മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ കരുതും ആതിഫിന്റെ പാട്ട് കേട്ടാണ് ഇതൊക്കെ സംഭവിച്ചത് എന്ന് എന്നാല്‍ കാരണം അതല്ല മരിച്ചു ആതിഫിന്റെ പാട്ട് കേട്ട് ആരാധകര്‍ ഇളകി മറിഞ്ഞതാണ് മരണത്തിനു വരെ ഇടയാക്കിയത്.
പാകിസ്താനിലെ ലാഹോറിലായിരുന്നു പ്രശസ്ത ഗായകന്‍ ആതിഫ് അസ്‌ലത്തിന്റെ സംഗീതനിശ. ഇതിനിടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ലാഹോറിലെ പ്രശസ്ത സ്വകാര്യ കോളേജ് അല്‍ ഹംറാ കള്‍ച്ചറല്‍ കോംപ്ലെക്‌സില്‍ സംഘടിപ്പിച്ച സംഗീത നിശക്കിടയൊണ് തിക്കും തിരക്കും ഉണ്ടായത്. നിരവധി വിദ്യാര്‍ത്ഥികള്‍ ബോധരഹിതരായി.
സംഗീത നിശയ്ക്കുശേഷം ആതിഫ് മടങ്ങവെ ഒരുകൂട്ടം പെണ്‍കുട്ടികള്‍ ഓട്ടോഗ്രാഫ് വാങ്ങാന്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. 4000 ഇരിപ്പിടങ്ങള്‍ ഉള്ള ഹാളില്‍ അപകടം നടക്കുമ്പോള്‍ 7000 കുട്ടികള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല