അറ്റ്‌ലാന്‍ഡയില്‍ സ്ത്രീയെ പൊലീസ് വെടിവെച്ച് കൊന്നു. പൊലീസ് അറസ്റ്റ് ചെയ്ത ശേഷം വാഹനത്തിന്റെ പുറകിലിരിക്കുകയായിരുന്ന ഇവര്‍ പൊലീസിന് നേര്‍ക്ക് വെടിവെച്ചെന്നും ഇതേ തുടര്‍ന്നാണ് ഇവര്‍ക്ക് നേരെ തിരിച്ച് വെടിവെച്ചതെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഫള്‍ട്ടന്‍ കൗണ്ടി കോര്‍ട്ട്ഹൗസിന് സമീപമാണ് സംഭവം നടന്നത്.
വാഹന മോഷണവുമായി ബന്ധപ്പെട്ട കേസിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ എടുത്ത് കാറിനുള്ളില്‍ കയറ്റി കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഇവര്‍ പൊലീസിന് നേര്‍ക്ക് വെടിയുതിര്‍ത്തു. ഇതേതുടര്‍ന്നാണ് പൊലീസ് തിരിച്ച് വെടിവെച്ചത്.
വെടിയേറ്റ് ഗുരുതരമായ പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അവിടെ എത്തുന്നതിന് മുന്‍പ് മരണം സംഭവിച്ചെന്ന് ചാനല്‍ 2 റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പട്രോള്‍ കാറിനുള്ളില്‍ കൈവിലങ്ങിട്ട് ഇരിക്കുകയായിരുന്ന ഇവര്‍ക്ക് എവിടെ നിന്ന് തോക്ക് കിട്ടിയെന്ന ചോദ്യം ഉത്തരമില്ലാതെ നിലനില്‍ക്കുകയാണ്. കൊല്ലപ്പെട്ട സ്ത്രീയുടെ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. ഈ പ്രദേശത്ത് നിന്നും എന്തെങ്കിലും നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ ലഭിക്കുമോ എന്ന പരിശോധനയിലാണ് പൊലീസ് ഇപ്പോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല