1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2024

സ്വന്തം ലേഖകൻ: പുതുവർഷം കടലില്‍ ആഘോഷിക്കാന്‍ അവസരമൊരുക്കി ദുബായ് റോഡ്സ് ആൻഡ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ആ‍ർടിഎയുടെ ഫെറി, അബ്ര, വാട്ടർ ടാക്സി ഉള്‍പ്പടെയുളള ജലഗതാഗത സേവനങ്ങളിലാണ് പുതിയ വർഷത്തെ സ്വാഗതം ചെയ്യാന്‍ സംവിധനമൊരുക്കിയിട്ടുളളത്. ഡിസംബർ 31 രാത്രി മുഴുവന്‍ ജലഗതാഗതങ്ങളിലൂടെ കറങ്ങാനുളള സൗകര്യമാണ് നല്‍കുന്നത്.

ദുബായുടെ ഐക്കണിക് പ്രതീകങ്ങളായ ബുർജ് ഖലീഫ, ബുർജ് അൽ അറബ്, അറ്റ്‌ലാന്‍റിസ്, ബ്ലൂവാട്ടേഴ്സ്, ജുമൈറ ബീച്ച് ടവേഴ്സ് തുടങ്ങിയ മേഖലകളിലൂടെയാണ് അബ്രയുള്‍പ്പടെയ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ വെടിക്കെട്ടുള്‍പ്പടെയുളള ആഘോഷങ്ങള്‍ കണ്ട് ജലഗതാഗതം ആസ്വദിക്കാം.

സമയവും ഫീസും

ദുബായ് ഫെറി

സില്‍വർ ക്ലാസ് ടിക്കറ്റിന് 350 ദിർഹമാണ് ടിക്കറ്റ് നിരക്ക്.ഗോള്‍ഡ് ക്ലാസിന് 525 ദിർഹം. രണ്ട് മുതല്‍ 10 വയസുവരെയുളള കുട്ടികള്‍ക്ക് 50 ശതമാനം ഇളവുണ്ട്. രണ്ട് വയസിന് താഴെയുളളവർക്ക് പ്രവേശനം സൗജന്യമാണ്.

മറീനമാള്‍ സ്റ്റേഷന്‍, അല്‍ ഖുബൈബ സ്റ്റേഷന്‍, ബ്ലൂവാട്ടേഴ്സ് സ്റ്റേഷന്‍ എന്നിവയാണ് സ്റ്റേഷനുകള്‍. രാത്രി 10 നും 10.30നും ആരംഭിക്കുന്ന ഫെറി സർവീസ് രാത്രി 1.30ന് അവസാനിക്കും.

വാട്ടർ ടാക്സി

3,750 ദിർഹത്തിന് വാട്ടർ ടാക്സി ചാർട്ടർ ചെയ്യാം. മറീന മാള്‍ സ്റ്റേഷനില്‍ നിന്നാണ് സർവ്വീസ്. രാത്രി 10 നും 10.30നും ആരംഭിക്കുന്ന വാട്ടർ ടാക്സി സർവീസ് രാത്രി 1.30ന് അവസാനിക്കും.

അബ്ര

ഒരാള്‍ക്ക് 150 ദിർഹമാണ് ഫീസ്. രണ്ട് വയസിന് താഴെയുളളവർക്ക് സൗജന്യമാണ്. അല്‍ ജദ്ദഫ്, അല്‍ ഫഹീദി, അല്‍ ഖുബൈബ, മറീന മാള്‍ എന്നിവയാണ് സ്റ്റേഷനുകള്‍. രാത്രി 10 നും 10.30നും ആരംഭിക്കുന്ന അബ്ര സർവീസ് രാത്രി 1.30ന് അവസാനിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.