1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2022

സ്വന്തം ലേഖകൻ: പ്രമുഖ പ്രവാസിയും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. 80 വയസായിരുന്നു. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ അറ്റ്ലസിന്റെ ചെയർമാൻ ആണ്. ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകള്‍ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പം ദുബായിലായിരുന്നു താമസം. ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ശനിയാഴ്ച്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വൈശാലി , വാസ്തുഹാര , സുകൃതം തുടങ്ങി ഇരുപതിലധികം ചിത്രങ്ങൾ നിർമ്മിച്ചു. അറബിക്കഥ, മലബാർ വെഡിങ് തുടങ്ങിയ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന എന്ന പരസ്യവാചകത്തിലൂടെ മലയാളികൾക്ക് സുപരിചിതനായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ.

തൃശ്ശൂർ ജില്ലയിൽ 1942 ജൂലൈ 31 നായിരുന്നു ജനനം. മത്തുക്കര മൂത്തേടത്ത് വി. കമലാകര മേനോന്റേയും രുഗ്മിണി അമ്മയുടേയും എട്ട് മക്കളിൽ മൂന്നാമനയാരുന്നു. കവിയായിരുന്ന പിതാവിന്റെ നേതൃത്വത്തിൽ പതിവായി അക്ഷരശ്ലോകം പാരായണ മത്സരങ്ങൾ കേട്ടായിരുന്നു രാമചന്ദ്രന്റെ കുട്ടിക്കാലം.

ബാങ്ക് ഉദ്യോഗസ്ഥനായാണ് അറ്റ്ലസ് രാമചന്ദ്രൻ കരിയർ ആരംഭിച്ചത്. തൃശ്ശൂർ സെൻതോമസ് കോളേജിൽ നിന്ന് ബിരുദവും ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിരുന്നു. കൊമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈത്തിൽ ജോലി ചെയ്യുമ്പോഴാണ് സ്വർണ വിപണയിലേക്ക് ചുവടുവെക്കുന്നത്. ഇതോടെയാണ് അറ്റ്ലസ് ഗ്രൂപ്പിന്റെ ആരംഭം.

ഗൾഫ് യുദ്ധത്തിൽ ബിസിനസ് പൂർണമായും തകർന്നപ്പോൾ വീണ്ടും ഒന്നിൽ നിന്ന് തുടങ്ങി വിജയിച്ചു. ഇതിനിടയിൽ മലയാളത്തിൽ നിരവധി മികച്ച ചിത്രങ്ങളും നിർമിച്ചു. പതിനാലോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2015-ൽ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രാമചന്ദ്രൻ ദുബായിൽ 3 വർഷത്തെ ജയിൽവാസത്തിന് ശേഷം 2018 ലാണ് ജയിൽ മോചിതനായത്. ബിസിനസ്സ് രംഗത്ത് വീണ്ടും സജീവമാകാനുള്ള ശ്രമങ്ങൾക്കിടയിലാണ് വിയോഗം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.