എ.ടി.പി മാസ്റ്റേഴ്സ് ടെന്നിസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി-രോഹന് ബൊപ്പണ്ണ സഖ്യം സെമിഫൈനലില്‍ കടന്നു. പുരുഷ വിഭാഗം ഡബ്ള്‍സില്‍ പാകിസ്താന്-ഹോളണ്ട് കൂട്ടുകെട്ടായ ഐസാമുല്‍ ഹഖ് ഖുറൈശി-ജീന്‍ ജൂലിയന്‍ റോജന്‍ ജോടിയെ 7-6, 7-6 എന്ന സ്കോറിനാണ് ക്വാര്‍ട്ടറില്‍ തോല്പിച്ചത്.
അതേസമയം, ഇന്ത്യയുടെ ലിയാണ്ടര്‍ പേസും ചെക് റിപ്പബ്ലിക്കിന്റെ റഡേക് സ്റ്റെപാനക്കും ചേര്‍ന്ന സഖ്യം ക്വാര്‍ട്ടറിലെത്തി. ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്കറ്റ്-ഗയേല്‍ മോണ്‍ഫില്‍സ് ജോടിയെയാണ് കീഴടക്കിയത്. സ്കോര്‍: 6-3, 6-4.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല