റോഡില്‍ കൂടി കാറോടിച്ചു പോകുമ്പോള്‍ കാറിനു മുകളിലേക്ക് ഒരു കോണ്‍ക്രീറ്റ് കട്ട വീണാല്‍ എങ്ങിനെയിരിക്കും?മുന്‍വശത്തെ ഗ്ലാസ് പൊട്ടി തലയില്‍ വീണാല്‍ ജീവന് പോകാന്‍ വേറെ കാരണമൊന്നും വേണ്ട.സാധാരണ സിനിമകളില്‍ മാത്രം കണ്ടു വരുന്ന ഇത്തരം വേലത്തരങ്ങള്‍ യു കെയിലും അരങ്ങേറുന്നുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം ബുധിമുട്ടുണ്ടല്ലേ.എന്നാല്‍ സംഭവം ശരിയാണെന്നാണ് എസ്സെക്സില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
A12 റോഡില്‍ കൂടി യാത്ര ചെയ്യുമ്പോള്‍ ഇത്തരത്തില്‍ കോണ്‍ക്രീറ്റ് കട്ട തലയില്‍ വീണ ഒരു അമ്പത്തെഴുകാരിയെ ഗുരുതരമായ പരിക്കുകകളോടെ ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇക്കഴിഞ്ഞ വ്യാഴാഴ്ച ഗാളിവുഡിലാണ് സംഭവം.ഇവരുടെ ഭര്‍ത്താവ് ഓടിച്ചിരുന്ന കാറിനു മുകളിലേക്ക് മേല്‍പ്പാലത്തില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട എടുത്തിടുകയായിരുന്നു.ചില്ലു തകര്‍ന്ന് സ്ത്രീയുടെ നെഞ്ചിലെക്കാണ് കട്ട വീണത്. സമാനമായ ആക്രമണം ഇതേ റോഡില്‍ ഏഴു മൈല്‍ അകലെ ഇങ്കസ്റ്റോണില് ഉണ്ടായെങ്കിലും കാര്‍ യാത്രക്കാര്‍ പരിക്കുകൂടാതെ രക്ഷപെട്ടു.
അതിനിടെ ഇന്നലെ രാത്രി പോലീസ് A12 റോഡ് മണിക്കൂറുകളോളം അടച്ചിട്ടു.റോഡിലെ മേല്‍പ്പാലത്തില്‍ ഒരു യുവാവ് കോണ്‍ക്രീറ്റ് കട്ടയുമായി നില്‍ക്കുന്നുവെന്ന് ഒരു സ്ത്രീ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണിത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാര്യമായൊന്നും കണ്ടുപിടിക്കാന്‍ സാധിച്ചില്ലെങ്കിലും ജാഗരൂകരായിരിക്കാനും സംശയകരമായ രീതിയില്‍ എന്തെങ്കിലും കണ്ടാല്‍ അറിയിക്കാനും പോലീസ് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്കി.എന്തായാലും A12 റോഡില്‍ കൂടി യാത്ര ചെയ്യുന്നവര്‍ അല്പം മുന്‍കരുതല്‍ എടുക്കുന്നത് ഉചിതമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല