സ്വന്തം ലേഖകന്‍: അമേരിക്കയില്‍ നിഗൂഡ വിശ്വാസികളുടെ സംഘം ഹിന്ദു ക്ഷേത്രം ആക്രമിച്ചു. വടക്കന്‍ ടെക്‌സാസിലെ ലെക്ക് ഹൈലാന്‍ഡ്‌സിലുള്ള ഹിന്ദു ക്ഷേത്രമാണ് ആക്രമണത്തിന് ഇരയായത്. ആക്രമികള്‍ ക്ഷേത്ര ഭിത്തിയില്‍ ചെകുത്താന്‍ ആരാധനയുടെ ചിത്രവും വരച്ചിട്ടുണ്ട്.
ക്ഷേത്രത്തിലുള്ള ഒരു ഷെഡിന്റെ ഭിത്തിയില്‍ ആക്രമികള്‍ എല്‍ സാല്‍വഡോറിലെ ഒരു നിഗൂഡ സംഘടനയുടെ ചിഹ്നവും പതിച്ചിട്ടുണ്ട്. അമേരിക്കയിലെ കുടിയേറ്റക്കാര്‍ക്കിടയില്‍ പ്രചാരമുള്ള മാരാ സല്‍വാട്രൂച്ചാ എന്ന സംഘടനയുടെ ചിഹ്നമാണ് കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്ഷേത്രം നടത്തിപ്പുകാര്‍ ക്ഷേത്ര ഭിത്തിയിലെ ചിത്രവും ചിഹ്നവും കണ്ടെത്തിയതെന്ന് സിബിഎസ് നെറ്റ്‌വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. സംഭവം തന്നെ ഞെട്ടിച്ചു കളഞ്ഞതായി ക്ഷേത്രത്തിന്റെ ഭരണസമിതി അംഗമായ കൃഷ്ണ സിംഗ് പറഞ്ഞു.
അമേരിക്കയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കു നേരെ ആക്രമണ ഭീഷണി വര്‍ദ്ധിച്ചു വരുന്നുവെന്ന വാര്‍ത്തകള്‍ക്ക് ബലമേകുന്നതാണ് പുതിയ ആക്രമണം. എന്നാല്‍ മതഭേദങ്ങള്‍ മറന്ന് ക്ഷേത്ര ഭിത്തികള്‍ വൃത്തിയാക്കാന്‍ ക്ഷേത്രം നടത്തിപ്പുകാരെ സഹായിക്കാനെത്തിയ ഹിന്ദുക്കളല്ലാത്ത നാട്ടുകാര്‍ മഹനീയമായ മാതൃകയായി.
ഡള്ളാസ് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രം വൃത്തിയാക്കാന്‍ സഹായിച്ച അമേരിക്കന്‍ സുഹൃത്തുക്കളോട് നന്ദി പറയുന്നതായി യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം പ്രസിഡന്റ് രാജന്‍ സെദ് പ്രസ്താവനയില്‍ അറിയിച്ചു. ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ അമേരിക്കന്‍ സമൂഹത്തെ ഹിന്ദു മതത്തെക്കുറിച്ച് ബോധവല്‍ക്കരിക്കണമെന്നും പ്രസ്താവയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല