1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2011

ഇറാനെ ആക്രമിക്കുന്നത് അത്യന്തം അപകടരമാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പാനെറ്റ. ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നതു കൊണ്ട് ഇറാന്റെ പരീക്ഷണങ്ങളെ പരമാവധി മൂന്നു വര്‍ഷത്തോളം വൈകിപ്പിക്കാന്‍ മാത്രമേ സാധിക്കൂ-ഇറാനെതിരേ സൈനികനീക്കം നടത്താനുള്ള ഇസ്രായേല്‍ നീക്കത്തിന് അമേരിക്കയില്‍ നിന്നു തന്നെ എതിര്‍പ്പുണ്ടെന്ന് ഇതോടെ വ്യക്തമായി.

ഇറാന്‍ ആണവ ആയുധ സാങ്കേതിക സ്വന്തമാക്കി കൊണ്ടിരിക്കുകയാണെന്ന് അന്താരഷ്ട്ര ആണവ ഏജന്‍സി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്രിസ്തുമസിന് മുമ്പ് അമേരിക്കയും ഇസ്രായേലും ബ്രിട്ടനും ചേര്‍ന്ന് ഇറാനിലെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഡെയ്‌ലി മെയില്‍ അടക്കമുള്ള പത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇറാനെതിരേ ആക്രമണം നടത്താനുള്ള നീക്കത്തെയും കടുത്ത ഉപരോധമേര്‍പ്പെടുത്തുന്നതിനെയും റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായ ഭാഷയില്‍ എതിര്‍ത്തിരുന്നു.

ഇറാനെതിരേ ആക്രമണം നടത്തുന്നത് ശ്രദ്ധിച്ചുവേണം. അപ്രതീക്ഷിതമായ തിരിച്ചടിയുണ്ടാവും. അതിനേക്കാള്‍ വലിയ പ്രശ്‌നം പശ്ചിമേഷ്യന്‍ മേഖലയില്‍ അത്തരമൊരു ആക്രമണമുണ്ടാക്കുന്ന തിരിച്ചടികളാണ്. മേഖലയില്‍ ഏറെ അമേരിക്കന്‍ സൈനികര്‍ ഇപ്പോള്‍ തന്നെയുണ്ട്. പെട്ടെന്നുള്ള ആക്രമണത്തേക്കാള്‍ എന്തുകൊണ്ടു നല്ലത് കടുത്ത ഉപരോധവും നയതന്ത്ര നീക്കങ്ങളും തന്നെയാണ്.

അതേ സമയം ആണവ ഏജന്‍സിയുടെ കണ്ടെത്തലെല്ലാം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയ ലാക്കോടെയുള്ള റിപ്പോര്‍ട്ടാണിത്. ഇറാന്റെ പരമാധികാരത്തിനു മുകളില്‍ കടന്നുകയറാന്‍ വന്നാല്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് ഇറാന്‍ നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.