സ്വന്തം ലേഖകന്‍: അമേരിക്കയില്‍ സിഖുകാരനെതിരെ വംശീയാക്രമണം. തലപ്പാവ് ബലമായി അഴിച്ചുമാറ്റി മുടി മുറിച്ചതായി ആരോപണം. കാലിഫോര്‍ണിയ നിവാസിയായ 41 കാരന്‍ മാന്‍സിംഗ് ഖാസ്ലയെയാണ് ഒരു കൂട്ടം അക്രമികള്‍ കയ്യേറ്റം നടത്തുകയും തലപ്പാവ് അഴിച്ചു മാറ്റി മുടി കത്തി കൊണ്ട് മുറിക്കുകയും ചെയ്തത്.
സെപ്റ്റംബര്‍ 25 ന് രാത്രിയില്‍ വീട്ടിലേക്ക് ഡ്രൈവ് ചെയ്ത് പോകുമ്പോള്‍ അക്രമി സംഘം മറ്റൊരു കാറില്‍ തടയുകയും സിംഗിന്റെ കാറിന് നേരെ ബീയര്‍ ക്യാന്‍ വലിച്ചെറിയുകയും മുടി മുറിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഒരാള്‍ മാന്‍സിംഗിന്റെ തല വിന്‍ഡോയിലൂടെ പുറത്തേക്ക് വലിക്കുകയും കത്തി ഉപയോഗിച്ച് ബലം പ്രയോഗിച്ച് മുടി മുറിക്കുകയായിരുന്നു. സംഭവം മനുഷ്യാവകാശ സംഘടനകള്‍ ഏറ്റെടുക്കുകയും വംശീയ ആക്രമണങ്ങളുടെ പരിധിയില്‍പ്പെടുത്തി അന്വേഷക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
വണ്ടിയോടിച്ച് പോകുമ്പോള്‍ പിന്തുടര്‍ന്നെത്തി ആക്രമിക്കുകയും ബലമായി പിടിച്ചു നിര്‍ത്തി മുടി മുറിച്ചു കളയുകയും കണ്ണില്‍ ഇടിക്കുകയും ചെയ്തത് 20 നും 30 നും ഇടയില്‍ പ്രായമുള്ള വെള്ളക്കാരായ യുവാക്കളായിരുന്നെന്നും സംഘത്തില്‍ ആറോ ഏഴോ പേര്‍ ഉണ്ടായിരുന്നെന്നും ഖല്‍സ പറഞ്ഞു. ഖല്‍സയുടെ വിരലുകള്‍, കൈകള്‍, കണ്ണ്, പല്ല് എന്നിവയില്‍ പരിക്കുണ്ട്. സംഭവത്തിനെതിരേ അമേരിക്കയിലെ സിഖ് സമൂഹവും രംഗത്തെത്തിയിട്ടുണ്ട്. 9/11 ഭീകരാക്രമണത്തിന് ശേഷം 15 വര്‍ഷമായി സിഖുകാര്‍ക്കെതിരേ രൂക്ഷമായ വംശീയ ആക്രമണമാണ് നടക്കുന്നതെന്ന് സിഖ് സംഘടനകള്‍ ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല