സ്വന്തം ലേഖകൻ: അട്ടപ്പാടി മധുവധക്കേസില്‍ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി. മണ്ണാര്‍ക്കാട് എസ്സിഎസ്ടി കോടതിയുടേതാണ് വിധി. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് കോടതി നടപടി.
ഇത് സാധൂകരിക്കുന്ന തെളിവുകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷന് വാദം.
പ്രതികളില്‍ ചിലര്‍ 63 തവണ സാക്ഷികളെ ഫോണില്‍ വിളിച്ചതിന്റെ രേഖകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. കേസിലെ 15 സാക്ഷികളെ വിസ്തരിച്ചതില്‍ 13 പേരും കൂറു മാറിയിരുന്നു. ഇനി വിസ്തരിക്കാനിരിക്കുന്ന സാക്ഷികളെയും സ്വാധീനിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല