1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2024

സ്വന്തം ലേഖകൻ: ഈസ്റ്റ് ലണ്ടനില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ വംശജനെ കോടതിയില്‍ ഹാജരാക്കി. ഒരു പിഞ്ചുകുഞ്ഞിന്റെ കഴുത്തില്‍ വെട്ടുകയും, മറ്റൊരു കുഞ്ഞിന്റെ മുഖത്ത് വെട്ടുകയും ചെയ്ത പ്രതിയെയാണ് കോടതിയിലെത്തിച്ചത്.

രണ്ടും, അഞ്ചും വയസ്സുള്ള കുട്ടികളെ ഈസ്റ്റ് ലണ്ടന്‍ ഡാജെന്‍ഹാമില്‍ വെച്ച് അക്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ട് ഇവരെ രക്ഷിക്കാനായി ശ്രമിച്ച സ്ത്രീക്കും അക്രമത്തില്‍ പരുക്കേറ്റു. 48-കാരനായ കുല്‍വീന്ദര്‍ റാമാണ് പ്രതി.

മൂന്ന് ഇരകളെയും പരുക്കുകളുമായി ആശുപത്രിയിലെത്തിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്നത് ആശ്വാസകരമാണ്. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തതിനാല്‍ പഞ്ചാബി പരിഭാഷകന്റെ സഹായത്തോടെയാണ് ഇയാളെ ബാര്‍ക്കിംഗ്‌സൈഡ് മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കിയത്. പേരും, വിലാസവും മാത്രമാണ് സ്ഥിരീകരിച്ചത്.

രണ്ട് വയസ്സുള്ള ആണ്‍കുട്ടിയുടെ കഴുത്ത് മുറിക്കാന്‍ ശ്രമിച്ച് കൊണ്ടാണ് അക്രമം തുടങ്ങിയതെന്ന് പ്രോസിക്യൂട്ടര്‍ ജിയാനെല്‍ ഈവ്‌ലിന്‍ ആംബ്രോസ് വ്യക്തമാക്കി. മറ്റൊരു പെണ്‍കുട്ടിയുടെ വായ മുതല്‍ ചെവി വരെയും വെട്ടേറ്റു.

അക്രമിയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ ശ്രമിച്ച സ്ത്രീക്കും കുത്തേറ്റു. കേസുകള്‍ അതീവഗുരുതരമായതിനാല്‍ ഇത് ഓള്‍ഡ് ബെയ്‌ലിയിലേക്ക് നീക്കുകയാണെന്ന് ജഡ്ജ് പ്രതിയെ അറിയിച്ചു. ഡാജെന്‍ഹാമില്‍ നിന്നുള്ള കുല്‍വീന്ദര്‍ റാമിനെ മൂന്ന് വധശ്രമ കേസുകളാണ് ചുമത്തിയിരിക്കുന്നത്. നവംബര്‍ 11ന് ഓള്‍ഡ് ബെയ്‌ലിയില്‍ ഹാജരാക്കുന്നത് വരെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.