1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2022


കെന്റ് അയ്യപ്പക്ഷേത്രം ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവം 2022 ഫെബ്രുവരി 17 -)൦ തീയതി വ്യാഴാഴ്ച രാവിലെ 8 മണി മുതൽ ഭക്തിപൂർവ്വം ആചരിക്കുന്നു. കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ചാണ് പൂജകളും കർമ്മവിധികളും നടത്തപ്പെടുന്നത്. രാവിലെ 8 മണിക്ക് നിർമാല്യവും 8.30 ന് ഉഷപൂജയും തുടർന്ന് 9 മണിക്ക് ഗണപതിഹോമവും ഉണ്ടായിരിക്കുന്നതാണ്. 10 മണി മുതൽ 10 .30 വരെ പൊങ്കാല അരി സമർപ്പണം . 11 .45 ന് ശുദ്ധ പുണ്യാഹം. . പൊങ്കാലയിടൽ കർമങ്ങൾ പണ്ടാര അടുപ്പിലേക്ക് തീ പകരൽ കൃത്യം 10.48 AM ന് ആരംഭിക്കുന്നു. ശേഷം 1.00 PM ന് ഉച്ചപൂജയും 1.20 ന് പൊങ്കാല നിവേദിക്കലും 1.30 PM ന് അന്നദാനവും ഉണ്ടായിരിക്കും.

2.30 PM ന് ജോതിഷപ്രശ്നങ്ങൾക്കു കേരളാ ജോതിഷ രീതിയനുസരിച്ചു പരിഹാരം കണ്ടെത്താൻ ഭക്തർക്ക് അവസരം നൽകുന്നതാണ്. 5.30 PM ന് സർവൈശ്വര്യപൂജയും തുടർന്ന് ഭജനയും, അയ്യപ്പ പൂജയും അലങ്കാര ദീപാരാധനയും അത്താഴപൂജയും പ്രസന്നപൂജയും ഉണ്ടായിരിക്കും. ശേഷം നീരാഞ്ജനം, പടിപൂജ, ഹരിവരാസനം, അന്നദാനം എന്നിവ നടത്തപ്പെടും.

എല്ലാ പൂജാവിധികളും ഭക്തർക്കായി Kent Ayyappa Temple YouTube Channel – ൽ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്. ശ്രീ മണികണ്ഠൻ നമ്പൂതിരി പൂജാവിധികൾക്കു നേതൃത്വം നൽകുന്നു. ഭക്തർക്കായി ആറ്റുകാൽ പൊങ്കാല മഹോത്സവം ഏറ്റെടുത്തു നടത്തുന്നത് ശ്രീ രാജേഷും കുടുംബവുമാണ്. ജാതി-മത-വര്‍ണ്ണ-ഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

E-Mail: kentayyappatemple@gmail.com
Website: kentayyappatemple.org
Facebook: https://www.facebook.com/kenthindusamajam.kent
https://www.facebook.com/kentayyappatemple.org/
Telephone: 07838 170203/ 07906 130390 / 07507 766652 / 07973 151975 / 07985 245890 / 07747 178476

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.