1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2024

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ നടക്കുന്ന വിവിധ ലേലങ്ങളില്‍ പൗരന്‍മാര്‍ക്കെന്ന പോലെ രാജ്യത്തെ പ്രവാസികള്‍ക്കും പങ്കെടുക്കാന്‍ അവസരം. സൗദി സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റിയാണ് സുപ്രധാനമായ ഈ നയം മാറ്റം പ്രഖ്യാപിച്ചത്.

പ്രവാസികള്‍ക്ക് അവസരം നല്‍കുന്നതോടെ ലേലത്തില്‍ പങ്കെടുക്കുന്നവലരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാവമെന്നാണ് കണക്കാക്കപ്പെടുന്നത്. പുതുക്കിയ നിയമങ്ങള്‍ ലേല പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഇത് ലേല പ്രക്രിയയിലേക്ക് എല്ലാ വിഭാഗം ആളുകള്‍ക്കും ആക്‌സസ് ചെയ്യാന്‍ സഹായിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഔദ്യോഗിക ചാനലുകളിലൂടെ പൊതു ലേലങ്ങളെ കുറിച്ചുള്ള അറിയിപ്പുകള്‍ പ്രഖ്യാപിക്കുന്നതിനും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ സമഗ്രമായ ലേല വിശദാംശങ്ങള്‍ നല്‍കുന്നതിനുമുള്ള മെച്ചപ്പെടുത്തിയ നിര്‍ദേശവും പുതിയ നിയമം മുന്നോട്ടുവയ്ക്കന്നുണ്ട്.

പുതിയ നിയമ പ്രകാരം, വ്യക്തികള്‍ക്കും നിയമപരമായ സ്ഥാപനങ്ങള്‍ക്കും, അവരുടെ പൗരത്വ നില പരിഗണിക്കാതെ തന്നെ, ഇപ്പോള്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ട്. വിവിധ കേസുകളില്‍ കണ്ടുകെട്ടിയതോ ഉപേക്ഷിക്കപ്പെട്ടതോ പിടിച്ചെടുത്തതോ ആയ സാധനങ്ങളുടെ ലേലത്തില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഇത് പ്രവാസികള്‍ക്കായി തുറന്നിടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.