കെ.ബി വേണു സംവിധാനം ചെയ്യുന്ന ‘വേനലിന്റെ കളനീക്കങ്ങള്‍’ എന്ന സിനിമയുടെ പേര് മാറി. ആലപ്പുഴയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന് ‘ആഗസ്ത് ക്ലബ്’ എന്നാണ് പുതിയ പേര്. ആദ്യം പ്രഖ്യാപിച്ച പേര് കാവ്യാത്മകമായി ഉദ്ദേശിച്ചിരുന്നെങ്കിലും അത് ആശയക്കുഴപ്പമുണ്ടാക്കിയതിനാലാണ് മാറ്റാന്‍ തീരുമാനിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തിലെ കഥാപാത്രങ്ങള്‍ സംഗമിക്കുന്ന സ്ഥലം കൂടിയാണ് ആഗസ്ത് ക്ലബ്. അതുതന്നെ ചിത്രത്തിന് ടൈറ്റിലായി നിശ്ചയിക്കുകയായിരുന്നു.
റിമ കല്ലിങ്ങലും മുരളി ഗോപിയുമാണ് ആഗസ്ത് ക്ലബിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദര്‍ശിനി കണ്‍സെപ്റ്റിന്റെ ബാനറില്‍ വി.എസ്. അഭീഷ് നിര്‍മ്മിക്കുന്ന തിലകന്‍, അരുണ്‍, മാള അരവിന്ദന്‍, സുനില്‍ സുഖദ, പ്രവീണ, കെ.പി.എ.സി. ലളിത, സുകുമാരി തുടങ്ങിയവരും അഭിനയിക്കുന്നു. തിരക്കഥ തയാറാക്കിയിരിക്കുന്ന പത്മരാജന്റെ മകന്‍ പി. അനന്തപത്മനാഭനാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് ബെനറ്റ് വിത് രാഗ് ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല