നോട്ടിങ്ങ്ഹാം : വചനശക്തിയാല്‍, പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനത്താല്‍, അഭിഷേകാഗ്നിയാല്‍ ജ്വലിക്കുന്ന ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് ഇനി ഒന്‍പത് ദിനങ്ങള്‍ മാത്രം. വിശ്വസിക്കുന്നവര്‍ക്ക് ദൈവത്തിന്റെ മഹത്വം ദര്‍ശിക്കാമെന്ന ഗാനത്തിന്റെ ഈരടികളെ അനുസ്മരിപ്പിക്കും വിധം ദൈവമഹത്വം ദര്‍ശിക്കുന്നതിന്റെ വേദിയായി മാറും യോഹോവായിരേ കാത്തലിക് കണ്‍വെന്‍ഷന്‍.
നാനാജാതി മതസ്ഥരിലേക്ക് ക്രൈസ്തവ പ്രഘോഷണം നടത്തി നവ മുന്നേറ്റത്തിന് വഴി തെളിയിച്ച ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യൂ നായ്ക്കാനാം പറമ്പില്‍ നയിക്കുന്ന യോഹോവിയിരേ കണ്‍വെന്‍ഷനില്‍ സംബന്ധിക്കാന്‍ യുകെയുടെ എല്ലാ ഭാഗത്തുനിന്നും ഒന്‍പതിനായിരത്തിലധികം വിശ്വാസികള്‍ ഒരുമിച്ച് കൂടും.
നൂറില്‍ താഴെ അംഗങ്ങളുമായി യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ ഫാ. സോജി ഓലിക്കല്‍ തുടങ്ങിയ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് വന്‍പിച്ച ജനപങ്കാളിത്തമാണ് പിന്നീടുളള വര്‍ഷങ്ങളില്‍ ലഭിച്ച് വരുന്നത്. പാര്‍ക്കിംഗിന് വിശാലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നോട്ടിങ്ങ്ഹാം എഫ്എം അരീനയ്ക്ക് എതിര്‍വശത്തുളള എന്‍സിപി കാര്‍ പാര്‍ക്കാണ് ഏറ്റവും അടുത്തത്. രാവിലെ ഒന്‍പതിന് മുന്‍പ് വാഹനം പാര്‍ക്ക് ചെയ്താല്‍ മൂന്നര പൗണ്ട് നല്‍കിയാല്‍ മതിയാകും. അല്ലെങ്കില്‍ അഞ്ചിരട്ടിയോളം നല്‍കേണ്ടി വരും. കോച്ചുകളില്‍ വരുന്നവര്‍ എവ്‌ലിന്‍ സ്ട്രീറ്റിലോ മാന്‍വേഴ്‌സ് സ്ട്രീറ്റിലോ ആളെ ഇറക്കിയതിന് ശേഷം സ്‌കാനിംഗ്ഡണ്‍ റോഡിലെ സിറ്റി ഗ്രൗണ്ടില്‍ കോച്ച് പാര്‍ക്ക് ചെയ്യേണ്ടതാണ്. പാര്‍ക്കിംഗ് സംബന്ധമായ വിവരങ്ങള്‍ക്ക് ജോണ്‍സണ്‍ – 07506810177, സാജു – 07886231344, 01158780235 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. എന്‍ സി പി കാര്‍ പാര്‍ക്കിംഗ് പോസ്റ്റ് കോഡ് – NG1 1LS.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല