ഓള്‍ഡര്‍ഷോട്ട്: ഓള്‍ഡര്‍ഷോട്ട് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങള്‍ ഏവര്‍ക്കും നവ്യാനുഭവമായി. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വേദിയിലെത്തി ആടിയും പാടിയുമാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്. സെന്റ് ജോസഫ് കത്തോലിക് ദേവാലയത്തില്‍ ദിവ്യബലിയോടെ ആഘോഷപരിപാടികള്‍ ആരംഭിച്ചു.
തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അരങ്ങേറി. പൊതുസമ്മേളനത്തില്‍ ഭാരവാഹികള്‍ ക്രിസ്തുമസ് പുതുവര്‍ഷ സന്ദേശം നല്‍കി. ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു. ആഘോഷ പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല