യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയ ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ക്ക് ഓസ്‌ട്രേലിയയിലെ കോടതി ആറുവര്‍ഷം തടവു ശിക്ഷ വിധിച്ചു. മദ്യലഹരിയിലായിരുന്ന 24 കാരിയെ യാത്രയ്ക്കിടെ വഴിയില്‍ വെച്ചു മാനഭംഗപ്പെടുത്തിയ അമിത് പാല്‍ സിങ്ങിനാണ് ശിക്ഷ ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഫിബ്രവരിയിലായിരുന്നു സംഭവം. വിവാഹപൂര്‍വ സത്കാരം കഴിഞ്ഞ് മദ്യലഹരിയിലാണ് യുവതി സിങ്ങിന്റെ ടാക്‌സിയില്‍ കയറിയത്. വീട്ടിലെത്തുന്നതിനു മുമ്പ് പെര്‍ത്തിലെ നോര്‍ത്ത് ലേക്കിലെ പാര്‍ക്കില്‍വെച്ച് അവര്‍ മാനഭംഗത്തിനിരയായി. അടുത്ത ദിവസം സംഭവങ്ങള്‍ ഓര്‍ത്തെടുത്ത യുവതി പോലീസിനു പരാതി നല്‍കി.
ആരോപണം നിഷേധിച്ച സിങ് യുവതിയുടെ പെരുമാറ്റം ലൈംഗികബന്ധത്തിനുള്ള ക്ഷണമായി താന്‍ തെറ്റിദ്ധരിച്ചതാണെന്നു വാദിച്ചു. എന്നാല്‍ സുരക്ഷിതമായി വീട്ടിലെത്തിക്കുമെന്ന് കരുതി കാറില്‍ കയറിയ യുവതിയോട് സിങ് വിശ്വാസവഞ്ചന കാണിക്കുകയായിരുന്നെന്ന് ജഡ്ജി ഗില്ലിയന്‍ ബ്രാഡ്‌ഡോക് വ്യക്തമാക്കി. ഈ സംഭവം ടാക്‌സിയില്‍ കയറാന്‍ സ്ത്രീകളില്‍ ഭീതിയുണ്ടാക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. 2006 ലാണ് അമിത് പാല്‍ സിങ് ഓസ്‌ട്രേലിയയിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല