സിഡ്‌നി: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മാനക്കേടില്‍ നിന്ന് തിരിച്ചുവരുമെന്ന് ഇന്ത്യന്‍ നായകന്‍ എം. എസ്. ധോനി ഉറപ്പു നല്‍കുമ്പോള്‍ നാലു ടെസ്റ്റും സ്വന്തമാക്കി പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മെഗ്രാത്തിന്. യുവതാരം ജെയിംസ് പാറ്റിന്‍സണ്‍ നേതൃത്വം നല്‍കുന്ന ബൗളിങ് നിരയാണ് ഓസീസിന് മുന്‍തൂക്കം നല്‍കുന്നതെന്നും മെഗ്രാത്ത് പറഞ്ഞു.
ഓസ്‌ട്രേലിയയുടെ ഇപ്പോഴത്തെ പ്രകടനം എല്ലാ അര്‍ഥത്തിലും തൃപ്തികരമാണ്. ഏതൊരു ടീമും അവരുടെ കരുത്ത് കരുപ്പിടിപ്പിക്കുന്നത് അവരുടെ ബൗളിങ്‌നിരയെ കേന്ദ്രീകരിച്ചാണ്. ഇതിനെ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ ഓസീസ് ടീമിന്റെ പ്രകടനം. ബൗളര്‍മാരുടെ ഈ പ്രകടനം മൊത്തം ടീമിനും അപാരമായ ആത്മവിശ്വാസമാണ് പകര്‍ന്നുനല്‍കുന്നത്. അതുകൊണ്ട് ടീമിന്റെ പ്രകടനത്തില്‍ എനിക്കും നല്ല ആത്മവിശ്വാസമുണ്ട്. ഇത്രയും കാലത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു കാര്യം എനിക്ക് പറയാനാകും. ഇപ്പോഴത്തെ ഈ ടീമിന് പ്രത്യേകതകള്‍ ഒരുപാടുണ്ട്. അവരില്‍ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങള്‍ പ്രതീക്ഷിക്കാനുമുണ്ട്‌മെഗ്രാത്ത് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല