ആസ്ത്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍െറ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ ഫോളാഓണ്‍ വഴങ്ങി. ഓസീസിന്‍െറ 604 റണ്‍സിനെതിരെ ബാറ്റേന്തിയ ഇന്ത്യ 272 റണ്‍സിന് പുറത്തായി. വിരാട് കോഹ്ലിയുടെ (116) സെഞ്ച്വറിയാണ് ഇന്ത്യയെ 200 കടത്തിയത്. ഗംഭീര്‍ 34 റണ്‍സും സാഹ 35 റണ്‍സും എടുത്തു. മറ്റു ബാറ്റ്സ്മാന്‍മാര്‍ക്ക് ഓസീസ് ബൗളിങ്ങിന് മുന്നില്‍ ചെറുത്തു നില്‍ക്കുക പോയിട്ട് നില്‍ക്കാന്‍ പോലും കഴിഞ്ഞില്ല.
ഇന്ത്യയുടെ അഞ്ച് വിക്കറ്റും പിഴുത സിഡ്ലിയും മൂന്ന് വിക്കറ്റെടുത്ത ഹില്‍ഫെന്‍ഹോസുമാണ് ആസ്ത്രേലിയക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്.
ഇന്ത്യ ഫോളാ ഓണ്‍ വഴങ്ങിയെകിലും ഓസീസ് രണ്ടാമിന്നിങ്സ് ബാറ്റിങ് തുടങ്ങി. എന്നാല്‍ താരതമ്യേന മികച്ച ബൗളിങ് ആണ് ഇന്ത്യ രണ്ടാമിന്നിങ്സില്‍ കാഴ്ച വെക്കുന്നത്. 50 റണ്‍സെടുക്കുന്നതിനിടെ ഒസീസിന് മൂന്ന് വിക്കറ്റ് നഷ്ടമായി. വാര്‍ണര്‍ ,കോവന്‍ ,മാര്‍ഷ് എന്നിവരാണ് പുറത്തായത്. അശ്വിന്‍ രണ്ട് വിക്കറ്റും സഹീര്‍ഖാന്‍ ഒരു വിക്കറ്റും നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല