ത്രിരാഷ്ട്ര ഏകദിനപരമ്പരയില്‍ ആസ്ത്രേലിയ ചാംപ്യന്മാര്. കോമണ്‍വെല്‍ത്ത് ബാങ്ക് സീരിസിന്റെ മൂന്നാം ഫൈനലില്‍ 16 റണ്‍സിനാണ് ആതിഥേയര്‍ വിജയവും കിരീടവും സ്വന്തമാക്കിയത്.
ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ശ്രീലങ്ക ആസ്ത്രേലിയയെ 49.3 ഓവറില്‍ 231 റണ്‍സെന്ന സ്കോറില്‍ ഓള്‍ഔട്ടാക്കി. ഓപണര്‍മാരായ മാത്യു വേഡും ഡേവിഡ് വാര്‍ണറും ഒഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല. 74 ബോളുകള്‍ നേരിട്ട വേഡ് 49ഉം 45 ബോളുകള്‍ നേരിട്ട ഡേവിഡ് 48ഉം റണ്‍സ് നേടി. ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് 32ഉം മാകെ 28 റണ്‍സും നേടി. വാട്സണ്, ഡേവിഡ് ഹസ്സി, ക്രിസ്റ്റ്യന്‍ എന്നിവര്‍ 19 റണ്‍സ് വീതം നേടി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ മഹറൂഫും ഹെരതുമാണ് ആസ്ത്രേലിയന്‍ നിരയില്‍ ഏറെ നാശം വിതച്ചത്.
ശ്രീലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 71 റണ്‍സ് നേടിയ ഉപുല്തരംഗയും 30 റണ്‍സ് നേടിയ തിരിമന്നെയും 19 റണ്‍സ് നേടിയ സംഗക്കാരയുമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. 9.5 ഓവറില്‍ ഒരു മേഡിനടക്കം 28 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ ക്ലിന്റ് മാകെയാണ് ലങ്കയുടെ കഥ കഴിച്ചത്. ബ്രെറ്റ് ലീ മൂന്നു വിക്കറ്റും ഷെയ്ന് വാട്സണ് രണ്ടു വിക്കറ്റും നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല