സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ യുവതി നാലു മാസം പ്രായമായ കുഞ്ഞുമായി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മെല്‍ബണിലെ നതാഷ ചകുവില്‍ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന സുപ്രജ ശ്രീനിവാസാണ് പിഞ്ചുകുഞ്ഞുമായി ഫ്‌ളാറ്റിനു മുകളില്‍നിന്നു ചാടിയത്. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ഭാര്യയും കുഞ്ഞും മരിച്ചതറിഞ്ഞു കുഴഞ്ഞുവീണ സുപ്രജയുടെ ഭര്‍ത്താവും ഐടി എന്‍ജിനിയറുമായ ഗന്നാറാം ശ്രീനിവാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് അഞ്ചുവയസുള്ള മറ്റൊരു മകളുംകൂടിയുണ്ട്.
യുവതിയും കുഞ്ഞും ജീവനൊടുക്കിയ സംഭവത്തിനുപിന്നില്‍ മറ്റാര്‍ക്കും പങ്കുണ്ടെന്നു സംശയിക്കുന്നില്ലെന്നു വിക്ടോറിയ പോലീസ് അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല