സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു. സിഡ്‌നി ജോര്‍ദാന്‍ സ്പ്രിംഗ്‌സില്‍ താമസിക്കുന്ന മിഷ ബാബു തോമസ്(40) ആണ് മരിച്ചത്. തിരുവല്ല തോപ്പില്‍ കളത്തില്‍ ജിതിന്‍ ടി ജോര്‍ജിന്റെ ഭാര്യയാണ് മിഷ.
തിരുവനന്തപുരം വട്ടിയൂര്‍കാവ് പാലയ്ക്കല്‍ വീട്ടില്‍ (വി.കെ.ആര്‍.ഡബ്ല്യൂ.എ – 112)ല്‍ ബാബു തോമസ് – ഇ.സി ത്രേസ്യ ദമ്പതികളുടെ മകളാണ്. ഇസബെല്ല (12), ബെഞ്ചമിന്‍ (8) എന്നിവരാണ് മക്കള്‍. ഓസ്‌ട്രേലിയയില്‍ രജിസ്‌ട്രേഡ് നഴ്‌സായിരുന്നു. സംസ്‌കാരം പിന്നീട്.
മിഷയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളി സമൂഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല